ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസഫിന് ഇനി വൃക്ക വില്‍ക്കേണ്ട: പ്രളയം തകര്‍ത്ത വീടിന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചു!

  • By Desk
Google Oneindia Malayalam News

വെള്ളത്തൂവല്‍: വൃക്കവില്‍പ്പനക്ക് എന്നെഴുതി പരസ്യപ്പെടുത്തിയ വെള്ളത്തൂവല്‍ സ്വദേശി തണ്ണിക്കോട്ട് ജോസഫ് സന്തോഷത്തിലാണ്. തന്റെ പ്രതിഷേധത്തിലൂടെ പ്രളയം തകര്‍ത്ത വീടിന്റെ പുനര്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ധനസഹായം ലഭിച്ചതോടെ മാസങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദുരിതത്തിന് പരിസമാപ്തിയായതായി ജോസഫ് പറയുന്നു. പുനര്‍ നിര്‍മ്മിച്ച വീടിന്റെ പെയിന്റിംങ്ങ് കൂടി പൂര്‍ത്തിയായാല്‍ പ്രളയം തകര്‍ത്ത വീട് വീണ്ടും പഴയ രൂപത്തിലേക്ക് മടങ്ങും.

കോണ്‍ഗ്രസ് ഭരണത്തിലേക്ക്? ഫെഡറല്‍ മുന്നണി നീക്കം വിട്ട് കെസിആര്‍, രാഹുലിനൊപ്പമെന്ന് കെജ്രിവാള്‍കോണ്‍ഗ്രസ് ഭരണത്തിലേക്ക്? ഫെഡറല്‍ മുന്നണി നീക്കം വിട്ട് കെസിആര്‍, രാഹുലിനൊപ്പമെന്ന് കെജ്രിവാള്‍

കഴിഞ്ഞ ഫെബ്രുവരി പതിനാറിനായിരുന്നു വയോധികനായ ജോസഫ് ചേട്ടന്‍ തന്റെ വീടിന് ചുമരില്‍ പ്രളയ ദുരിതാശ്വാസം ലഭിക്കുവാന്‍ കൈക്കൂലി നല്‍കാനുള്ള പണത്തിനായി വൃക്ക വില്‍പ്പനക്കെന്നെഴുതിയത്. സംഭവം നവമാധ്യമങ്ങളും പിന്നീട് മുഖ്യധാരമാധ്യമങ്ങളും ഏറ്റെടുത്തതോടെ പ്രളയാനന്തര ദുരിതം നേരിടുന്ന മലയോര മേഖലയിലെ കര്‍ഷക പ്രതീകമായി ജോസഫ് ചേട്ടന്‍ മാറി.സംഭവത്തില്‍ കൃഷി മന്ത്രിയും മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറും ഇടപ്പെട്ടു. അന്നത്തെ കളക്ടറായിരുന്ന കെ ജീവന്‍ ബാബു ജോസഫ് ചേട്ടന്റെ വീട്ടില്‍ നേരിട്ടെത്തി പ്രശ്നത്തിന്റെ ഗൗരവം വിലയിരുത്തി. ഇന്ന് ജോസഫ് ചേട്ടന്‍ സംതൃപ്തനാണ്.

josephvellathooval-

അടിയന്തിരമായി സര്‍ക്കാരും മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിച്ചതോടെ ജോസഫ് ചേട്ടന് ധനസഹായമായി 2അരലക്ഷം രൂപ ലഭിച്ചു.വീടിന്റെ പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് ജോസഫ് ചേട്ടന്‍ പറഞ്ഞു. വൃക്ക വില്‍പ്പനക്കെന്നെഴുതിയ പരസ്യം ജോസഫ് ചേട്ടന്‍ പെയിന്റടിച്ച് മായിച്ചു. മണ്ണ് വന്ന് മൂടിയിരുന്ന മുറ്റത്തെ കിണര്‍ ഇസാഫ് പ്രവര്‍ത്തകരുടെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ചു കഴിഞ്ഞു. വീടിന് മുകളിലേക്ക് വന്ന് വീണ മണ്ണ് നീക്കം ചെയ്ത വകയില്‍ ഉണ്ടായ മുക്കാല്‍ ലക്ഷം രൂപയുടെ കടം കൊടുത്തു തീര്‍ത്തു.

വീടിന് മുന്‍വശം ഷീറ്റിടുകയും തകര്‍ന്ന ഭിത്തികള്‍ പുനര്‍ നിര്‍മ്മിച്ച് വീട് ബലപ്പെടുത്തുകയും ചെയ്തു. ചെറിയ ചെറിയ ജോലികള്‍ ഒഴിച്ചാല്‍ നിര്‍മ്മാണം ഏകദേശം പൂര്‍ത്തീകരിച്ചതായി ജോസഫ് ചേട്ടന്‍ അറിയിച്ചു. ജോസഫ് ചേട്ടനും ഭാര്യ ആലീസും മാത്രമാണ് വീട്ടില്‍ താമസിച്ചു വരുന്നത്. പ്രളയം വരുത്തിയ ദുരിതം തന്നെ പോലെ നിരവധിയാളുകള്‍ക്ക് ക്ലേശം സമ്മാനിച്ചിട്ടുണ്ടെന്നും തന്നെ പോലെ എല്ലാവരുടെയും ദുരിതമകറ്റാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ജോസഫ് ചേട്ടന്റെ ആവശ്യം.

Idukki
English summary
Joseph got government aid and house construction underway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X