Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദകാലത്തെ ഓര്‍മ്മകള്‍ പങ്കവെച്ച് ജോയ്‌സ് ജോര്‍ജ്: തൊടുപുഴയില്‍ അഞ്ചാഘട്ട പര്യടനം പൂര്‍ത്തിയാക്കി

തൊടുപുഴ: തൊടുപുഴയില്‍ അഞ്ചാഘട്ട പര്യടനം പൂര്‍ത്തിയാക്കി ഇടുക്കിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്. താന്‍ പഠിച്ച തൊടുപുഴ ന്യൂമാന്‍ കോളേജിന്റെ കലാലായ ഓര്‍മകള്‍കൂടി പങ്കുവെച്ചായിരുന്നു അഞ്ചാഘട്ട പര്യടനം. ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ പരിചിതമായ തൊടുപുഴ പ്രദേശത്ത് ഉജ്ജ്വല സ്വീകരണമാണ് ജോയ്‌സ് ജോര്‍ജിന് ലഭിച്ചത്. സഹപാഠികളും സുഹൃത്തുക്കളും അഭിഭാഷക മേഖലയിലെ സഹപ്രവര്‍ത്തകരും നഗരമേഖലയില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കി.

joycegeroge-1

റോസാ പൂക്കളും വിഷുവിനെ ഓര്‍മ്മിപ്പിച്ച് കണിക്കൊന്ന പൂക്കളുമായി നൂറ് കണക്കിന് പേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജോയ്‌സിനെ വരവേല്‍ക്കാന്‍ ഉണ്ടായിരുന്നത്. പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞിയില്‍ നിന്നായിരുന്നു അഞ്ചാഘട്ട പര്യടന പരിപാടി ആരംഭിച്ചത്. പിന്നീട് പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി. വൈദ്യുതി മന്ത്രി എം.എം മണി എല്‍.ഡി.എഫ് നേതാക്കളായ കെ.പി. മേരി, കെ.കെ ശിവരാമന്‍, വി.വി മത്തായി തുടങ്ങിയവര്‍ ജോയ്‌സിന്റെ സ്വീകണപരിപാടികള്‍ക്കൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് 9 ദിവസം ശേഷിക്കേ വലിയ രീതിയിലുള്ള പ്രചരണ പരിപാടികളാണ് ജോയ്‌സ് ജോര്‍ജിനായി നടന്നു വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+