ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ജോയ്സ് ജോര്‍ജ് എം.പിക്ക് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്!!!

  • By Desk
Google Oneindia Malayalam News

വട്ടവട: കൊട്ടക്കമ്പൂര്‍ ഭൂമി വിഷയത്തില്‍ ജോയ്‌സ് ജോര്‍ജ് എം പിക്ക് ദേവികുളം സബ്കളകടര്‍ രേണുരാജ് നോട്ടീസ് നല്‍കി. ഭൂമിയുടെ രേഖകള്‍ മാര്‍ച്ച് ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവുള്ളതിനാല്‍ ജോയ്സ് ജോര്‍ജ് എം.പി. നേരിട്ട് ഹാജരായേക്കില്ല. അഭിഭാഷകന്‍ മുഖേനയായിരിക്കും അദ്ദേഹം രേഖകള്‍ ഹാജരാക്കുക.

ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തുംധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജനുവരി പത്തിന് എം.പിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതിയില്‍നിന്ന് ഒരുമാസത്തെ സ്റ്റേ വാങ്ങിയിരുന്നു. ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സബ് കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. ഭൂമിയുടെ രേഖകളില്‍ ക്രമക്കേടുണ്ടെന്നുകാണിച്ച് മുന്‍ ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു.

 joicegeorge-

ഇതിനെതിരേ എം.പി. പരാതി നല്‍കുകയും പിന്നീട് ജില്ലാ കളക്ടര്‍ സബ് കളക്ടറുടെ നടപടി മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭൂമിയുടെ തുടക്കംമുതലുള്ള എല്ലാ രേഖകളുമായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയുണ്ടായി. ഇതിനെതിരേ ജോയ്സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമ്മിഷണറെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് ജനുവരി പത്തിന് സബ് കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കിയതോടെ എം പി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയുമായിരുന്നു.

Idukki
English summary
joyce george mp got notice in kottakkamboor land issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X