ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി ജില്ലയുടെ 38-ാത് കലക്ടറായി കെ ജീവന്‍ബാബു കലക്ടറായി ചുമതലയേറ്റു

  • By Desk
Google Oneindia Malayalam News

ചെറുതോണി: ജില്ലയുടെ 38-ാത് കലക്ടറായി കെ. ജീവന്‍ബാബു ചുമതലയേറ്റു. കലക്‌ട്രേറ്റില്‍ എത്തിയ അദ്ദേഹത്തെ എ.ഡി.എം പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഒ എം.പി വിനോദ്, ഡെപ്യൂട്ടികലക്ടര്‍മാരായ ജെ.നബീസ, ഡിനേഷ് കുമാര്‍, എം.എസ്. സലീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി.സന്തോഷ്, ലോ ഓഫീസര്‍ ജോഷി തോമസ്, ഹുസൂര്‍ ശിരസ്തദാര്‍ തോമസ്.എ.ജെ, സര്‍വ്വേ സൂപ്രണ്ട് അബ്ദുള്‍കലാം ആസാദ് എന്നിവരും ജീവനക്കാരും സ്വീകരിച്ചു. ചുമതലയേറ്റ ശേഷം കലക്ടര്‍ ജില്ലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

തൊടുപുഴ ജയറാണി, ഡീപോള്‍ എന്നിവിടങ്ങളിലായിരുന്നു കെ. ജീവന്‍ ബാബുവിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ന്യൂമാന്‍ കോളേജില്‍ നിന്നും ബി.എസ്.സി ഫിസിക്‌സില്‍ ബിരുദവും കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും എം.സി.എയും നേടി. റിലയന്‍സ് എനര്‍ജിയില്‍ സിസ്റ്റം എഞ്ചിനീയറായാണ് തൊഴില്‍രംഗത്തെ പ്രവേശനം. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. 2009 ഇന്ത്യന്‍ റവന്യൂ വന്യൂ സര്‍വ്വീസിലൂടെയാണ് സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. 2010ല്‍ ഐ.പി.എസും 2011ല്‍ ഐ.എ.എസും നേടി. തൃശൂരില്‍ അസിസ്റ്റന്റ് കലക്ടറായിട്ടായിരുന്നു ആദ്യ നിയമനം.

news

കാഞ്ഞങ്ങാട് സബ് കലക്ടര്‍, സര്‍വ്വെ ഡയറക്ടര്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ് എം.ഡി, മലബാര്‍ ഡിസ്റ്റിലറീസ് എം.ഡി, ഭൂമികേരളം പദ്ധതി ഡയറക്ടര്‍, ഡെപ്യൂട്ടി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ഓഗസ്റ്റ് മുതല്‍ കാസര്‍ഗോഡ് കലക്ടറായി പ്രവര്‍ത്തിച്ചുവരികെയാണ് സ്വന്തം ജില്ലയില്‍ കലക്ടറായി ഇടുക്കിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.2001ല്‍ ഉടുമ്പന്‍ചോല തഹസീല്‍ദാരായി വിരമിച്ച പി.കുട്ടപ്പന്‍, 2002ല്‍ ഇടുക്കി കലക്‌ട്രേറ്റില്‍ നിന്നും വിരമച്ച കെ.ജി. ശ്യാമള എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ അഭി ജാനറ്റ് മിലന്‍ ആര്‍ക്കടെക്റ്റാണ്.

Idukki
English summary
K jeevanbabu undertaken as collector of idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X