• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുധാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്; കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് അദ്ദേഹത്തിനറിയാമെന്ന് കെ സുരേന്ദ്രന്‍

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിടുന്നത് എന്‍ഡിഎയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കെ.സുധാകരന്റെ പ്രസ്താവന ഇതാണ് കാണിക്കുന്നത്. സുധാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവാണ്. കോണ്‍ഗ്രസിന് ഇനി ഭാവിയില്ലെന്ന് അദ്ദേഹത്തിനറിയാമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തൊടുപുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഡിഎഫിന് വോട്ട് ചെയ്താല്‍ പ്രയോജനം എല്‍ഡിഎഫിനാണ്. മുസ്ലിംലീഗാണ് യുഡിഎഫിനെ നയിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് മുമ്പില്‍ കീഴടങ്ങിയ കോണ്‍ഗ്രസിന് പിണറായിയെ നേരിടാനാവില്ല. 1921 ആവര്‍ത്തിക്കുമെന്ന് പറഞ്ഞ് പരസ്യമായി പ്രകടനം നടത്തിയ മത ഭീകരര്‍ക്കെതിരെ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തു. ഇതിനെതിരെ മിണ്ടാന്‍ പ്രതിപക്ഷം ധൈര്യപ്പെടുന്നില്ല.

കുത്തകകള്‍ക്ക് വേണ്ടി അന്നും ഇന്നും നിലപാടെടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു. ഭൂരഹിതരുടെ ഭൂമിപ്രശ്‌നത്തില്‍ കയ്യേറ്റക്കാരുടെയും മാഫിയയുടെയും ഒപ്പം നില്‍ക്കുന്നയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടഞ്ഞത് പിണറായി വിജയനായിരുന്നു. ഇടുക്കി പാക്കേജ് പ്രഖ്യാപനം സര്‍ക്കാരിന്റെ പി.ആര്‍ പ്രചരണം മാത്രമായി മാറി. ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന പട്ടയമേള വെറും പ്രഹസനമായി മാറി. ഇടുക്കിയിലെ സ്ഥലങ്ങളെല്ലാം കോര്‍പ്പറേറ്റുകളുടെ കയ്യിലാണ്.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കേരളത്തില്‍ എല്ലാവര്‍ക്കും നല്‍കാന്‍ ഭൂമി ഉണ്ടായിട്ടും മുതലാളിമാരെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ ഇത് അട്ടിമറിക്കുകയാണ്. പ്രളയ പുനരധിവാസം പോലും ഇതുവരെ നടന്നില്ല. ഇടുക്കി ജില്ലയിലെ പല തോട്ടങ്ങളും അടഞ്ഞ് കിടക്കുകയാണ്. തൊഴിലാളി വര്‍?ഗ പാര്‍ട്ടിയായ സിപിഎം തൊഴിലാളികളെ വഞ്ചിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനവാദം പൊള്ളയാണ്. കിഫ്ബിയുടെ മറവില്‍ അഴിമതി മാത്രമാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാനാണ് ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ച നടന്നത്. കണ്ണൂരിലെ സംഘര്‍ഷത്തിന്റെ സമയത്താണ് ചര്‍ച്ച നടന്നത്. അതിനെ വളച്ചൊടിക്കുകയാണ് കോണ്‍?ഗ്രസ്. സിപിഎമ്മും കോണ്‍ഗ്രസും ഒരേ മുന്നണിയില്‍ സഖ്യത്തിലായവരാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ഇരു മുന്നണികളും ധാരണയിലെത്തിയതായും സുരേന്ദ്രന്‍ പറഞ്ഞു.

ബിഗ് ബോസ് ഹൗസില്‍ ആദ്യ പ്രണയം മൊട്ടിട്ടു; എയ്ഞ്ചലിന്റെ വരവ് വെറുതെയായില്ല, പ്രെപ്പോസ് ചെയ്ത് അഡോണി

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  എകെ ബാലന്റെ മണ്ഡലത്തിൽ സർപ്രൈസ് നീക്കവുമായി സിപിഎം; ബാലന്റെ ഭാര്യ ഡോ കെപി ജമീല സ്ഥാനാർത്ഥി?

  കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

  വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

  Idukki

  English summary
  K Surendran says K Sudhakaran is a visionary leader and he knows the Congress has no future
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X