കമ്പക്കാനം കൂട്ടക്കൊല: കുറ്റപത്രം വൈകുന്നു...!!! കേസിലെ രണ്ടാംപ്രതിക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു..!!!
തൊടുപുഴ: തൊടുപുഴ കമ്പക്കാനത്ത് ഒരു വീട്ടിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വൈകുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയ സാഹചര്യത്തില്‍ കേസിലെ രണ്ടാം പ്രതി ലിബീഷ് ബാബുവിന് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവം നടന്ന് 90 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.
മഹാരാഷ്ട്രയില്‍ എന്‍സിപിക്കൊപ്പം എംഎന്‍എസ് സഖ്യത്തിന്...... കോണ്‍ഗ്രസും ഒപ്പം ചേരും!!
കേസിലെ മൂന്നും നാലും പ്രതികളായ ശ്യാം പ്രസാദ്,സനീഷ് എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് ഇപ്പോഴും റിമാന്റിലാണ്.അനീഷിനായി ഇതുവരെയും ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. കമ്പക്കാനം സ്വദേശികളായ കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് വീടിനുസമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

മന്ത്രവാദവുമായി ബന്ധപ്പെട്ട അപൂര്‍വ്വമായ കേസുകളില്‍ ഒന്നായിരുന്നു കമ്പക്കാനം കൂട്ടക്കൊല. നിര്‍ണ്ണായകമായ തെളിവുകള്‍ അഠക്കം പോലീസിന് ലഭിച്ചിട്ടും കുറ്റപത്രം വൈകുന്നത് പോലീസിന്റെ വീഴ്ച്ചയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications