ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ച് കണ്ണന്‍ ദേവന്‍ കമ്പനി

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ തെന്മല എസ്റ്റേറ്റിലാണ് തോട്ടങ്ങളില്‍ ജോലിചെയ്തു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പങ്കെടിപ്പിച്ചുകൊണ്ട് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത. വര്‍ഷത്തിലൊരിക്കാന്‍ തൊഴിലാളികള്‍ക്കായി കമ്പനി അധികൃതര്‍ ഇത്തരത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് പതിവാണ്. ഇത്തവണയും ഇവര്‍ക്കായി മൂന്നാറില്‍ ടൂര്‍ലമന്റുകള്‍ സംഘടിപ്പിച്ചു.

എന്നാല്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ഇത് തൊഴിലാളികളോടു കാണിക്കുന്ന വിവേചനമാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗുണ്ടുമല എസ്റ്റേറ്റ് വെല്‍ഫയര്‍ ബോര്‍ഡിന്റെ നേത്യത്വത്തില്‍ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദികേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദി

foot ball

15 ഡിവിഷനില്‍ നിന്നും 13 ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. തമിഴ്‌തൊഴിലാളികള്‍ക്ക് പുറമെ ഛാര്‍ഖണ്ഡ്, അസാം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനത്തുന്നിന്നുള്ള തൊഴിലാളികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. മത്സരത്തില്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

Idukki
English summary
Kannan Devan company organized football match for migrant labourers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X