ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിട്ടി ബാരാപോള്‍ ജലവൈദ്യുത പദ്ധതി കനാലില്‍ വീണ്ടും ചോര്‍ച്ച.. വൈദ്യുതി ഉത്പാദനം പൂര്‍ണമായും മുടങ്ങി

  • By Desk
Google Oneindia Malayalam News

ഇരിട്ടി: 60 ലക്ഷം മുടക്കി ചോര്‍ച്ചയടച്ച ബാരോപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ കനാലില്‍ വീണ്ടും ചോര്‍ച്ച. നവീകരണശേഷവും ചോര്‍ച്ചയുണ്ടായതോടെ വെള്ളം കുത്തിയൊഴുകി കൃഷിയിടം നശിച്ചു. ഇതില്‍ രോക്ഷാകുലരായ നാട്ടുകാര്‍കെഎസ്ഇബി ഉദ്യോഗസ്ഥരെ രാത്രിയില്‍ നാലരമണിക്കൂറോളം തടഞ്ഞു. പ്രതിഷേധിച്ച നാട്ടുകാരുമായി ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കനാലിലെ വെള്ളം വറ്റിച്ചാണ് ഉപോധം അവസാനിപ്പിച്ചത്. തുടര്‍ന്ന് കനാല്‍ വഴി ഫോര്‍ബേ ടാങ്കിലേക്ക് വെള്ളം ഒഴുക്കിവിടുന്നത് നിര്‍ത്തിവച്ചു

പ്രളയത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ബാരാപുഴ കവിഞ്ഞൊഴുകി സമാനമായ സാഹചര്യം ഉണ്ടായതോടെ എന്‍ഐടി സംഘം നടത്തിയ പരിശോധനയില്‍ കനാലിന്‍രെ അടിത്തട്ടില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എറണാകുളത്തുനിന്നും എത്തിയ സംഘം ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചോര്‍ച്ച അടച്ചിരുന്നു.തിങ്കളാള്ച്ച വെള്ളം തുറന്നുവിട്ടതോടെയാണ് മുമ്പ് ചോര്‍ച്ചയുണ്ടായിടത്ത് വീണ്ടും ചോര്‍ച്ച വന്നത്.

kannur-map-600-

ഇതോടെ കനാലിന് താഴെയുള്ള പുല്ലാട്ട് റിന്നിയുടെ കൃഷിയിടത്തിലൂടെ വെളളം കുത്തിയൊഴുകി.ഇതോടെയാണ് നാട്ടുകാര്‍ ബാരാപോള്‍ അസിസ്റ്റന്റ് എന്‍ഞ്ചിനീയര്‍ ബിപി മെഹറൂഫ് ലിജോ തോമസ് എന്നിവരെ തടഞ്ഞുവെച്ചു.പവര്‍ഹൗസും ഉപരോധിച്ചു.തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചാണ് ഉപരോധം അവസാനിപ്പിച്ചത്.നല്ല നീരൊഴുക്കുണ്ടായിട്ടും പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതിനാല്‍ വൈദ്യുതവകുപ്പിന് 20 കോടിയുടെ നഷ്ടം ഉണ്ടാകും

Idukki
English summary
kannur iritty barapole mini hydro electric project is not functioning due to bsd condition of the canal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X