ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതി മനോഹാരിതയുടെ മടിത്തട്ടായി കാറ്റൂതി മേട്... പിന്നെ ഇത്തിരി ഐതിഹ്യവും, വിദൂര കാഴ്ചകളും..

  • By Desk
Google Oneindia Malayalam News

രാജാക്കാട്: വറ്റാത്തകുളവും നിലയ്ക്കാത്ത കാറ്റുമുള്ള പ്രകൃതി മനോഹാരിതയുടെ മടിത്തട്ടാണ് കാറ്റൂതിമേട്. സമുദ്രനിരപ്പില്‍ നിന്നു മൂവായിരം അടി ഉയരത്തിലാണ് സേനാപതി പഞ്ചായത്തിലെ കാറ്റൂതിമേട് മലനിര സ്ഥിതി ചെയ്യുന്നത്. ഒരിക്കലും വറ്റാത്ത കുളത്തില്‍ മിക്കപ്പോഴും ആമ്പലുകള്‍ പൂവിട്ട് നില്‍ക്കുന്നു. കാറ്റൂതിമേടിന്റെ അനുഭൂതി തേടി ഇന്ന് നിരവിധി ആളുകളാണ് ഇവിടെ എത്തുന്നത്.

<strong>സിദ്ദുവിന് അച്ചടക്കമില്ല, മന്ത്രിസ്ഥാനം നല്‍കിയാല്‍ ഏറ്റെടുക്കണം, രാജി കിട്ടിയില്ലെന്ന് അമരീന്ദര്‍</strong>സിദ്ദുവിന് അച്ചടക്കമില്ല, മന്ത്രിസ്ഥാനം നല്‍കിയാല്‍ ഏറ്റെടുക്കണം, രാജി കിട്ടിയില്ലെന്ന് അമരീന്ദര്‍

എപ്പോഴും വീശിയടിക്കുന്ന കാറ്റുള്ളതിനാലാണ് കാറ്റൂതിമേട് എന്ന പേരുലഭിക്കുവാന്‍ കാരണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാറ്റൂതി താഴ്‌വരയില്‍ മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികള്‍ മലമുകളിലെ കുളക്കരയില്‍ കണ്ണിമാരമ്മന്‍ കറുപ്പ് സ്വാമിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ കാറ്റൂതിമേടിന്റെ കാവല്‍ ദൈവമായി മാറി കറുപ്പ് സ്വാമി എന്ന വിശ്വാസവും ഈ പ്രദേശത്തിനുണ്ട്. ഒരിക്കലും വറ്റാത്ത കുളത്തിലെ ആമ്പല്‍ പൂക്കള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.

Kattoothimedu

നിറഞ്ഞ് പൂത്തു നില്‍ക്കുന്ന പൂക്കള്‍ ആരും പറിക്കാറുമില്ല. പ്രകൃതി സുന്ദരമായ കാറ്റൂതിയിലേയ്ക്ക് സഞ്ചാരികള്‍ എത്തുന്നുണ്ടെന്നും റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പോരായ്മയാണെന്നും ഇവയൊരുക്കിയാല്‍ പ്രദേശത്തിന്റെ വികസനത്തിന് വഴിയൊരുക്കുമെന്നും മേഖലയിലെ ആദിവാസികള്‍ പറയുന്നു. ശാന്തന്‍പാറ, സേനാപതി റോഡിലെ പള്ളിക്കുന്ന് കവലയില്‍ നിന്നുമാണ് കാറ്റൂതിമേട്ടിലേക്ക് പോകുന്നത്്. ഇവിടെനിന്ന് നാലു കിലോമീറ്ററോളം വന്‍മരങ്ങള്‍ തണല്‍വിരിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ കാറ്റൂതിമേട്ടിലെത്താം. ചതുരംഗപ്പാറ, രാമക്കല്‍മേട്, സൂര്യനെല്ലി, ചിന്നക്കനാല്‍, ദേവികുളം, ഗ്യാപ്‌റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ എല്ലാം ഇവിടെ നിന്നുള്ള വിദൂര കാഴ്ചകളാണ്.

Idukki
English summary
'Katoothomedu' in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X