Get Updates
Get notified of breaking news, exclusive insights, and must-see stories!

കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, മോതിരം എന്നീ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്

തൊടുപുഴ: കട്ടപ്പനയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മ കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കട്ടപ്പന സ്വദേശി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ(60)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Murder

ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, മോതിരം എന്നീ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം മോഷണത്തിനിടെയുള്ള കൊലപാതകമാകാമെന്നാണ് പോലീസ് കരുതുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലരയോടെ റൂമിനുള്ളിൽ ചിന്നമ്മയെ ചോരയൊലിപ്പിച്ച നിലയിൽ ഭർത്താവാണ് ജോർജ് കണ്ടെത്തിയത്. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Recommended Video

cmsvideo
    Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

    ഇരുനില വീട്ടില്‍ ജോര്‍ജും ഭാര്യ ചിന്നമ്മയും മാത്രമാണ് താമസിച്ചിരുന്നത്. ജോര്‍ജ് വീടിന്റെ മുകള്‍നിലയിലും ഭാര്യ താഴത്തെനിലയിലുമാണ് കിടന്നിരുന്നത്. ചിന്നമ്മയുടെ മുഖത്ത് നഖംകൊണ്ട് പോറലേറ്റ പാടുകളുമുണ്ട്. വീടിന്‍റെ പിൻവശത്തെ വാതിൽ താഴിടാത്ത നിലയിലുമായിരുന്നു. ചിന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന ജോര്‍ജിന്റെ മൊഴിയാണ് കേസില്‍ ദുരൂഹത വര്‍ധിപ്പിച്ചത്. ഫൊറന്‍സിക് സംഘംവും വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+