ഡോക്ടര്‍മാരുടെ അനാസ്ഥ... കട്ടപ്പന സ്വദേശി ചികിത്സകിട്ടാതെ മരിച്ചു, രോഗി ആംബുലന്‍സില്‍ കിടന്നത് ആറു മണികൂര്‍, ചികിത്സ കിട്ടാന്‍ വൈകി!
കട്ടപ്പന: കട്ടപ്പന സ്വദേശി ജേക്കബ് തോമസ് എന്നയാളാണ് ഡോക്ടര്‍മാരുടെ അനാസ്ഥമൂലം ചികിത്സ കിട്ടാതെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലും ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി ഇദ്ദേഹത്തെ കൊണ്ടുപോയെങ്കിലും ആശുപത്രികളില്‍ നിന്നും വേണ്ട രീതിയില്‍ ചികിത്സ ലഭിക്കാത്തതാണ് മരണത്തിനിടിയാക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കടുത്ത പനിയുണ്ടായിരുന്ന ജേക്കബിന് എച്ച് വണ്‍ എന്‍വണ്‍ സംശയവും ഉണ്ടായതെ തുടര്‍ന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടുപോയത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇവിടെ ഐസിയുവില്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. തുടര്‍ന്നാണ് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയത്.

എന്നാല്‍ രണ്ടിടങ്ങളില്‍ ചിക്തിസക്കായി എത്തിച്ചെങ്കിലും ഇവിടെ വേണ്ടത്ര പരിചരണം രോഗിക്ക് കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ചികിത്സ കൃത്യമായി ലഭിക്കാതായതോടെ ആംബുലന്‍സില്‍വെച്ചുതന്നെയാണ് ജേക്കബ് മരിച്ചത്.ആറുമണിക്കൂറിലേറെ ഇദ്ദേഹം ആംബുലന്‍സില്‍ തന്നെയായിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications