ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ പീഡനം; പ്രതികളെ കുരുക്കിലാക്കി കട്ടപ്പന പൊലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ പീഡനം; പ്രതികളെ കുരുക്കിലാക്കി കട്ടപ്പന പൊലീസ്

Google Oneindia Malayalam News

ഇടുക്കി: ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. കേസിൽ പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തൻ വീട്ടിൽ അന്‍വര്‍ഷായെ പെലീസ് അറസ്റ്റ് ചെയ്തു. 22 വയസ്സുണ്ട് ഇയാൾക്ക്. കട്ടപ്പന പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേ സമയം, കേസിൽ 3 പ്രതികളാണ് ഉളളത്. ഇതിന് മുൻപ് 2 പേരെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടന്‍, കല്‍കൂന്തല്‍ സ്വദേശി രാജേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

crime

സംഭവം നടക്കുന്നത് ഇങ്ങനെ ; - പ്ലസ്​വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ അന്‍വര്‍ഷാ പരിചയപ്പെട്ടു. തുടർന്ന് പെണ്‍കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നു. അന്‍വര്‍ഷായുടെ ശല്യം വീണ്ടും തുടർന്നിരുന്നു. സഹിക്കാൻ വയ്യാതെ പെൺകുട്ടി തന്റെ മറ്റൊരു കൂട്ടുകാരനായ ശ്രീക്കുട്ടനോട് ഇക്കാര്യം പറഞ്ഞു.

ഇയാളെയും സമൂഹ മാധ്യമത്തിലൂടെയാണ് പരിചരയപ്പെട്ടിരുന്നത്. തുടർന്ന് ശ്രീക്കുട്ടന്‍ അന്‍വര്‍ഷായെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്‍വര്‍ഷായുടെ ശല്യപ്പെടുത്തല്‍ ഉണ്ടായില്ല. ഇതിന്റെ പേരില്‍ ഈ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചിക്കാൻ ശ്രീക്കുട്ടന്‍ ശ്രമിച്ചു. തുടർന്ന് ശ്രീക്കുട്ടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഈ കേസിൽ കഴിഞ്ഞ ദിവസം ശ്രീക്കുട്ടനെയും സുഹൃത്ത് രാജേഷിനെയും പൊലീസ് പിടികൂടിയിരുന്നു. അതേസമയം, സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആണ് പോലീസ് അൻവർഷായെ പിടി കൂടിയത്. അടൂരിൽ ആയിരുന്ന അന്‍വര്‍ഷാ കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് എത്തിയിരുന്നു. ഇത് ഇയാളെ പിടി കൂടാൻ സഹായിച്ചു.

Recommended Video

cmsvideo
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1500 കടന്നു | Oneindia Malayalam

ഡി വൈ .എസ് .പി. വി. എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ എസ് .എച്ച്. ഒ. വിശാല്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ എസ്. ഐ . കെ. ദിലീപ്കു മാര്‍, എ. എസ് .ഐ. കെ. സി. ഹരികുമാര്‍, എസ്. സി. പി. ഒ. സന്തോഷ്‌ കുമാര്‍, സി .പി. ഒ. മാരായ പ്രശാന്ത് മാത്യു, സതീഷ്, അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടി കൂടിയത്.

Idukki
English summary
Kattappana police will arrested to rape case on minor girl in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X