ഇടുക്കിയില്‍ ഇരട്ട വോട്ടര്‍മാര്‍ കൂടുതല്‍ പീരുമേട് മണ്ഡലത്തില്‍; ജില്ലയില്‍ 2892 പേര്‍ക്ക് ഇരട്ട വോട്ട്
ഇടുക്കി: ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2892 ഇരട്ട വോട്ടര്‍മാരെ കണ്ടെത്തി. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട വോട്ടര്‍മാരെ കണ്ടെത്തിയത്. ദേവികുളം 782, ഉടുമ്പന്‍ചോല 385, തൊടുപുഴ 299, ഇടുക്കി 564, പീരുമേട് 862 എന്നിങ്ങനെയാണ് ഇരട്ട വോട്ടര്‍മാരെ കണ്ടെത്തിയത്. ഇരട്ട വോട്ടര്‍മാരുടെ ലിസ്റ്റ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറി. അതത് മണ്ഡലങ്ങളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ പക്കലെത്തുന്ന ഈ പട്ടിക അനുസരിച്ച് ഈ വോട്ടര്‍മാരെ നിരീക്ഷിക്കും.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
ഇരട്ട വോട്ടര്‍മാരെ കണ്ടെത്തുന്നതിനായി ജില്ലാ പ്രോഗ്രാമര്‍ അനീഷ് അരവിന്ദ്, താലുക്ക് തല ഓപ്പറേറ്റര്‍ ലിജോ ജോസഫ്, എന്നിവരുടെ നേതൃത്വത്തിലാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. താലുക്ക് തല ഓപ്പറേറ്റര്‍മാരായ ബിനീഷ് ആന്റണി, മനോജ് കുമാര്‍, എബി, ഷിനാജ്, എന്നിവരടങ്ങിയ സംഘം നാലു ദിവസത്തെ പരിശ്രമ ഫലമായാണ് ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്.
അഞ്ച് മണ്ഡലങ്ങളില്‍ 29 പേര്‍ സ്ഥലം മാറി, 39 പേര്‍ മരണമടഞ്ഞു. പട്ടികയില്‍ ഇരട്ടിപ്പ് വന്നത് 178. ആകെ 8334 പേരെയാണ് നിരീക്ഷണം നടത്തിയത്. ഇതില്‍ 5196 പേര്‍ ഒറ്റ വോട്ട് മാത്രമുള്ളവരാണ്.
സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications