ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സര്‍ക്കാര്‍: തുടര്‍ഭരണം വേണമെന്ന് ആസിഫ് അലിയും ജാഫര്‍ ഇടുക്കിയും

Google Oneindia Malayalam News

ഇടുക്കി: സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് സിനിമ താരങ്ങളായ ജാഫര്‍ ഇടുക്കിയും ആസിഫ് അലിയും. പ്രളയം, കോവിഡ് ഉള്‍പ്പടേയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ പിണറായി വിജയന്‍റേത്. അതുകൊണ്ട് തന്നെ ഇടതുസര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നത്. ഇത്തവണ സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ മത്സരിക്കുന്നുണ്ട്. ഇവരില്‍ അര്‍ഹതയുള്ളവര്‍ വിജയിക്കട്ടേയെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ മികച്ച രീതിയിലുള്ള ഭരണമാണ് നടന്നത്. ആര്‍ക്കും പട്ടിണിയൊന്നുമില്ലാതെ. പ്രളയങ്ങള്‍ വന്നപ്പോഴും മഹാമാരി വന്നപ്പോഴും സംരക്ഷിച്ച സര്‍ക്കാരാണിത്. അവര്‍ തന്നെ വരണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ തന്നെ വരുമെന്നാണ് പ്രതീക്ഷ. സര്‍ക്കാറിനെതിരായി ഉയര്‍ന്ന് വന്ന മറ്റ് ആരോപണങ്ങളും വിവാദങ്ങളുമെല്ലാം തെറ്റാണെന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഉടുമ്പനൂര്‍ അമയപ്ര എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി.

asif-

സംസ്ഥാനത്ത് തുടര്‍ഭരണം വേണമെന്നായിരുന്നു നടന്‍ ആസിഫ് അലിയുടേയും പ്രതികരണം. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തുടര്‍ഭരണം വേണമെന്നും മികച്ച ഭരണം വരട്ടെയെന്നും ആസിഫ് അലി പറഞ്ഞു. കൊല്ലത്ത് നടന്‍ മുകേഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പടെ ആസിഫ് അലി പങ്കെടുത്തിരുന്നു.

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നപ്പോൾ സംഭവിച്ചത് | Oneindia Malayalam

Idukki
English summary
kerala assembly election 2021: Asif Ali and Jafar Idukki want continued rule in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X