ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്

Google Oneindia Malayalam News

ഇടുക്കി: ഇടുക്കി ജില്ലയില്‍ സീറ്റുകളുടെ എണ്ണം കൂട്ടാനാണ് യുഡിഎഫിന്റെ ശ്രമം. സ്വന്തമായി കൂടുതല്‍ സീറ്റ് നേടാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നു. എന്നാല്‍ ഇടതുപക്ഷത്തിനൊപ്പം തന്നെ ജില്ല നില്‍ക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ കരുതുന്നു. പ്രത്യേകിച്ചും ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ഇടത്തോട്ട് ചാഞ്ഞിരിക്കുന്ന സാഹചര്യത്തില്‍. ജില്ലയില്‍ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പീരുമേട്. ഇഎസ് ബിജിമോള്‍ എംഎല്‍എ തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച മണ്ഡലം. ഇത്തവണ മല്‍സരിക്കാന്‍ തയ്യാറാണെന്ന് ബിജിമോള്‍ അറിയിച്ചെങ്കിലും സിപിഐ പുതിയ സ്ഥാനാര്‍ഥിയെ തേടുകയും കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

400ല്‍ താഴെ വോട്ടുകള്‍

400ല്‍ താഴെ വോട്ടുകള്‍

400ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2016ല്‍ ബിജിമോള്‍ ജയിച്ചത് എന്നതാണ് പീരുമേട് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസ് ആലോചന. ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന് യുഡിഎഫ് നേതാക്കള്‍ വിശ്വസിക്കുന്നു.

മല്‍സരിക്കാന്‍ തയ്യാറായി ബിജിമോള്‍

മല്‍സരിക്കാന്‍ തയ്യാറായി ബിജിമോള്‍

മല്‍സരിക്കാന്‍ സന്നദ്ധയാണെന്ന് ബിജിമോള്‍ അടുത്തിടെ പറഞ്ഞിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കാന്‍ തയ്യാറാണെന്നും മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തയാണെന്നുമായിരുന്നു അവരുടെ നിലപാട്. മന്ത്രിപദവി ലഭിക്കാത്തതില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ബിജിമോള്‍ പറഞ്ഞിരുന്നു.

കെക ശിവരാമന്‍ എത്തും

കെക ശിവരാമന്‍ എത്തും

സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമനെ പീരുമേടില്‍ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഐ ആലോചിക്കുന്നത്. മറ്റു ചിലര്‍ മണ്ഡലത്തിന് വേണ്ടി ചരടുവലികള്‍ തുടങ്ങിയ വേളയിലാണ് സിപിഐ എല്ലാവര്‍ക്കും സുപരിചതനായ ശിവരാമനെ പരിഗണിച്ചത്. ഇതിനേക്കാള്‍ നല്ലൊരു സ്ഥാനാര്‍ഥിയെ ഇടതുപക്ഷത്തിന് കിട്ടില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.

എന്തുകൊണ്ട് ബിജിമോളെ മാറ്റി

എന്തുകൊണ്ട് ബിജിമോളെ മാറ്റി

മൂന്ന് തവണ മല്‍സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ട എന്ന തീരുമാനമാണ് ബിജിമോളെ ഇത്തവണ അകറ്റി നിര്‍ത്താന്‍ കാരണം. തൃശൂരില്‍ മന്ത്രി വിഎസ് സുനില്‍കുമാറിനും സീറ്റ് ലഭിക്കില്ലെന്നാണ് വിവരം. ബിജിമോള്‍ ഒഴിയുന്ന പീരുമേട് സീറ്റില്‍ കൂടുതല്‍ പേര്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുക്കം നടത്തുന്നുണ്ട്. തുടര്‍ന്നാണ് പാര്‍ട്ടി കെകെ ശിവരാമന്റെ പേര് പരിഗണിച്ചിരിക്കുന്നത്.

കൂടുതല്‍ പേര്‍ ചര്‍ച്ചയില്‍

കൂടുതല്‍ പേര്‍ ചര്‍ച്ചയില്‍

തോട്ടം തൊഴിലാളി നേതാവ് വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, സിപിഐ ജില്ലാ നേതാവ് ജോസ് ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി, ജില്ലാ പഞ്ചായത്ത് മുന്‍ അംഗം മോളി ഡൊമിനിക് എന്നിവരുടെ പേരും നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. പാര്‍ട്ടിയില്‍ ഭിന്നത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്തിമമായി ശിവരാമന് മുന്‍ഗണന ലഭിച്ചത്.

കോണ്‍ഗ്രസിന്റെ ചര്‍ച്ച

കോണ്‍ഗ്രസിന്റെ ചര്‍ച്ച

അതേസമയം, യുവ നേതാവിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ശ്രമം. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ബിജോ മോണി, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, 2016ല്‍ തോറ്റ സിറിയക് തോമസ് എന്നിവരാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്. യുവാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരു വിഭാഗം ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

പ്രവര്‍ത്തകര്‍ ആവേശത്തില്‍

പ്രവര്‍ത്തകര്‍ ആവേശത്തില്‍

2006ലാണ് സിറ്റിങ് എംഎല്‍എ ഇഎം അഗസ്തിയെ തോല്‍പ്പിച്ച് ബിജിമോള്‍ ആദ്യം ജയിച്ചത്. ഹാട്രിക് തികച്ച ശേഷം കളമൊഴിയുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 395 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ. ഇത് വേഗം മറികടക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി എന്നാണ് നേതാക്കള്‍ പറയുന്നത്.

ആലുവയില്‍ 2006 ആവര്‍ത്തിക്കാന്‍ സിപിഎം; എഎ റഹീം പട്ടികയില്‍, മറ്റു 4 പേരും, അന്‍വര്‍ സാദത്തിന് കുരുക്കിടുമോആലുവയില്‍ 2006 ആവര്‍ത്തിക്കാന്‍ സിപിഎം; എഎ റഹീം പട്ടികയില്‍, മറ്റു 4 പേരും, അന്‍വര്‍ സാദത്തിന് കുരുക്കിടുമോ

കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?

സ്റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍; പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ജോസിനെതിരെ മാസ്സ് ഡയലോഗുമായി മാണി സി കാപ്പൻ

Idukki
English summary
Kerala Assembly Election 2021: CPI consider KK Sivaraman in Peerumedu Constituency; 3 Name in Congress List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X