പാർട്ടിക്കാർ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചു; വാഴൂർ സോമന്റെ പരാതിയിൽ അന്വേഷണത്തിന് സിപിഐ
സ്ഥാനാർഥി നിർണയത്തിന്റെ ആദ്യ ഘട്ടം മുതൽ നാളുകളായി നിലനിന്നു പോന്ന പാർട്ടിക്കുള്ളിലെ വിഭാഗിയത മുറുകി
പീരുമേട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട് നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ഇടത് സ്ഥാനാർഥി വാഴൂർ സോമന്റെ പരാതിയിൽ അന്വേഷണത്തിന് സിപിഐ. തന്നെ പരാജയപ്പെടുത്താൻ പാർട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിച്ചുവെന്നാണ് വാഴൂർ സോമന്റെ ആരോപണം. ഇവർ ബോധപൂർവ്വം തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വീഴ്ച വരുത്തിയെന്നും വാഴൂർ സോമന്റെ പരാതിയിൽ അന്വേഷണ കമ്മിഷനെ നിയമിക്കാൻ ധാരണയായി.

സിപിഐ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ജില്ലാ എക്സിക്യൂട്ടിവിൽ ആവശ്യം അറിയിക്കുകയും കമ്മിറ്റി അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. സിപിഐയുടെ ഉറച്ച കോട്ടകളിൽ ഒന്നാണ് പീരുമേട്. കഴിഞ്ഞ് മൂന്ന് തവണയും ഇ.എസ് ബിജിമോളാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. എന്നാൽ 2016ലും 2021ലും ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. ഇതിന് കാരണം പാർട്ടിയിലെ വിഭാഗിയതയാണെന്ന ആരോപണം ശക്തമാണ്.
ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്
ആയിരത്തഞ്ഞൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വാഴൂർ സോമൻ ജയിച്ചത്. നേതാക്കൾ ഒറ്റക്കെട്ടായിനിന്നു പ്രവർത്തിച്ചിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട വിജയം നേടാൻ കഴിയുമായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു. താഴെത്തട്ടിൽ പ്രവർത്തകരെ സജ്ജരാക്കുന്നതു മുതൽ സ്ഥാനാർഥി പര്യടനം വരെയുളള കാര്യങ്ങളിൽ ഉത്തരവാദപ്പെട്ടവർ കൃത്യതയോടെ ചുമതലകൾ നിർവഹിച്ചില്ല എന്ന വിമർശനവും ശക്തമാണ്.
സ്ഥാനാർഥി നിർണയത്തിന്റെ ആദ്യ ഘട്ടം മുതൽ നാളുകളായി നിലനിന്നു പോന്ന പാർട്ടിക്കുള്ളിലെ വിഭാഗിയത മുറുകി. ഇത് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷവും തുടർന്നത് തിരിച്ചടിയായി. പാർട്ടിയിലെ വിഭാഗിയത തന്നെയാണ് ഇടത് മുന്നണിയുടെ ഭൂരിപക്ഷം ഇടിയാൻ കാരണമെന്ന പൊതുവിലയിരുത്തൽ മുന്നണിയിലും പാർട്ടിയിലുമുണ്ട്.












Click it and Unblock the Notifications