Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവികുളത്ത് സിപിഎം ഒരുക്കുന്ന സസ്പെൻസ് എന്ത്? കോൺഗ്രസ് മനസ് തുറന്നാൽ ഉടൻ പ്രഖ്യാപനം?

ഇടുക്കി; നിയമസഭ തിരഞ്ഞെടുപ്പിലെ 83 പേരുടെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിന്നീട് തിരുമാനിക്കുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. എതിർ സ്ഥാനാർത്ഥി ആരെന്ന് അറിഞ്ഞ് ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർത്ഥിപ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന.

തുടർച്ചയായി മൂന്ന് തവണ എംഎൽഎയായ ആയ എസ് രാജേന്ദ്രനെ മാറ്റൻ സിപിഎം തിരുമാനിച്ചതോടെയാണ് മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിക്കായി ചർച്ച ആരംഭിച്ചത്. പട്ടികജാതി സംവരണ മണ്ഡലത്തിൽ ജാതി സമവാക്യങ്ങളാകും വിജയിയെ തിരുമാനിക്കുകയെന്നത് കൊണ്ട് തന്നെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നീളാൻ കാരണം. യുഡിഎഫും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

congresscpm-

മണ്ഡലത്തിൽ 62 ശതമാനം പേരും തമിഴ് വംശജരാണ്. 12 പഞ്ചായത്തുകളിൽ ഏഴിലും ഇവർ സ്വാധീവ ശക്തികളാണ്. ഇതിൽ തന്നെ പള്ളർ, പറയർ സമുദായങ്ങൾക്കാണ് മേധാവിത്വം. ഇരു മുന്നണികളും വ്യത്യസ്ത സമുദായാംഗങ്ങളെ മത്സരിപ്പിച്ചാൽ ജാതി അടിസ്ഥാനത്തിൽ വോട്ട് വിഭജിക്കപ്പെടുമോയെന്നതാണ് മുന്നണികളുടെ ആശങ്ക. ഈ സാഹചര്യത്തിൽ രണ്ട് സമുദായങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടുള്ള പട്ടിക യുഡിഎഫും എൽഡിഎഫും തയ്യാറാക്കിയിട്ടുണ്ട്.

നക്ഷത്രക്കണ്ണുളള അനന്യ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

എതിർമുന്നണി ആരെയാകും മത്സരിപ്പിക്കുക എന്നതിന് അനുസരിച്ചാകും ആരാണ് സ്ഥാനാർത്ഥിയെന്ന് മുന്നണികൾ പ്രഖ്യാപിച്ചേക്കുക. നിലവിൽ യുഡിഎഫിൽ ഡി കുമാർ സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസിന്റെ മൂന്നാർ ബ്ലോക്ക് പ്രസിഡന്റുമാണ് രാജ. അങ്ങനെയെങ്കിൽ അഡ്വ എ രാജയെ ആകും സിപിഎം സ്ഥാനാർത്ഥിയാക്കിയേക്കുക. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്അതേസമയംരാജയെ കുടാതെ ആർ ഈശ്വരനാണ് സിപിഎം പരിഗണിക്കുന്ന മറ്റൊരു നേതാവ്.രാജാറാം, മുതുരാജ്, എസ് രാജ് എന്നിവരാണ് കോൺഗ്രസ് പരിഗണിക്കുന്നത് മറ്റ് പേരുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+