ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴയില്‍ ജോസഫിനെ പൊളിച്ചടുക്കാന്‍ കെഎ ആന്റണി, കൊമ്പുകോര്‍ത്ത് ജോസ്, ഞെട്ടിച്ച് പ്രചാരണം!!

Google Oneindia Malayalam News

ഇടുക്കി: ജോസ് പക്ഷവും ജോസഫ് പക്ഷവും സീറ്റുകളില്‍ പോരടിക്കുന്നത് പോലെ ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടത്തിനും ഒരുങ്ങുന്നു. ഇത്തവണ പിജെ ജോസഫിനെതിരെ അതിശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് കേരള കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. ജോസഫിനെ വീഴ്ത്തി പ്രതികാരത്തിനാണ് ജോസ് ഒരുങ്ങുന്നത്. മൂവാറ്റുപുഴ സീറ്റില്‍ ആശിച്ച് നില്‍ക്കുന്ന ജോസഫ് സ്വന്തം സീറ്റിലേക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നാണ് ജോസ് പക്ഷം കരുതുന്നത്. കടുത്ത പോരാട്ടത്തില്‍ മണ്ഡലം കൂടെ പോരുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

തൊടുപുഴയില്‍ കടുപ്പം

തൊടുപുഴയില്‍ കടുപ്പം

തൊടുപുഴയില്‍ ജോസ് നേരിട്ട് ജോസഫിനോട് ഏറ്റുമുട്ടും. വിശ്വസ്തനായ കെഎ ആന്റണിയെ തന്നെ ജോസഫിനെ പൂട്ടാനായി ജോസ് ഇറക്കിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. എങ്കിലും തൊടുപുഴ ജോസിന് തന്നെയാണെന്ന് എല്‍ഡിഎഫില്‍ തീരുമാനമായിട്ടുണ്ട്. ഇവിടെ പ്രചാരണവും ആന്റണി തുടങ്ങി കഴിഞ്ഞു. മണ്ഡലത്തിന്റെ മനസ്സറിയുന്ന നേതാവാണ് ആന്റണി. അതാണ് ജോസ് ജയം പ്രതീക്ഷിക്കാന്‍ കാരണം. ജോസഫ് കൊവിഡ് ബാധിച്ചതിനാല്‍ മണ്ഡലത്തില്‍ ഇപ്പോഴും സജീവവുമല്ല അദ്ദേഹം.

ജോസഫിനെ ജയിപ്പിച്ചയാള്‍

ജോസഫിനെ ജയിപ്പിച്ചയാള്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിജെ ജോസഫിന്റെ ജയത്തിന് പ്രധാന കാരണം ആന്റണിയായിരുന്നു. മണ്ഡലത്തില്‍ ഇളക്കി മറിച്ചുള്ള പ്രചാരണം നടത്തിയാണ് ജോസഫിനെ അദ്ദേഹം ജയിപ്പിച്ചത്. ഇത്തവണ അദ്ദേഹം ജോസിനൊപ്പം ചേര്‍ന്നു. ആന്റണി മത്സരിക്കാനുള്ളത് ജോസഫിന് ചെറുതല്ലാത്ത ഭയവും സമ്മാനിക്കുന്നുണ്ട്. കോളേജ് അധ്യാപകനായിരുന്ന ആന്റണി തൊടുപുഴയിലെ ശിഷ്യ സമ്പത്തും പൊതുജനങ്ങളോടുമുള്ള അടുപ്പവും ജോസഫിന് നന്നായറിയാം. അത് വോട്ടായി മാറുമെന്ന് മാണി വിഭാഗം പ്രതീക്ഷിക്കുന്നു.

തൊടുപുഴ സേഫല്ല

തൊടുപുഴ സേഫല്ല

തൊടുപുഴയില്‍ അട്ടിമറി നടക്കാതിരിക്കാന്‍ ജോസഫ് പക്ഷവും പ്രചാരണ രംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ മണ്ഡലം ബാലികേറാ മലയല്ലെന്ന് ആന്റണി പറയുന്നു. അട്ടിമറി സൂചനയും അദ്ദേഹം നല്‍കുന്നു. ജോസഫ് മുമ്പ് ഇവിടെ ജയിച്ചതൊന്നും വ്യക്തിപ്രഭാവത്തില്‍ അല്ലെന്ന് ജോസഫ് പറയുന്നു. എല്ലാം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്‍വലത്തിലായിരുന്നു. നേരത്തെ സിപിഎം മത്സരിക്കുമെന്ന് കരുതിയ മണ്ഡലമായിരുന്നു ഇത്. ആന്റണിയെ രംഗത്തിറക്കിയത് തന്നെ മണ്ഡലം പിടിക്കുക അതല്ലെങ്കില്‍ ജോസഫിനെ വിറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

മൂവാറ്റുപുഴ വേണം

മൂവാറ്റുപുഴ വേണം

മൂവാറ്റുപുഴ സീറ്റ് നല്‍കി ജോസഫിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മൂവാറ്റുപുഴ കിട്ടിയാല്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കും. കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് പത്ത് സീറ്റെങ്കിലും നല്‍കണമെന്ന് സഭാ നേതൃത്വവും കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴയില്‍ മത്സരിക്കാനാണ് ഒരുങ്ങുന്നത്. ജോസഫ് വാഴയ്ക്കനും മാത്യു കുഴല്‍നാടനും ഇത്തവണ ഇവിടെ ഉണ്ടാവില്ല. കുഴല്‍നാടന് ടിക്കറ്റ് നല്‍കുമോ എന്ന് തന്നെ ഉറപ്പില്ല.

കോണ്‍ഗ്രസിലെ തര്‍ക്കം

കോണ്‍ഗ്രസിലെ തര്‍ക്കം

മൂവാറ്റുപുഴ കോണ്‍ഗ്രസിന് തന്നെ വേണമെന്ന വാദം ശക്തമാണ്. ജോസഫ് വാഴയ്ക്കനെ മത്സരിപ്പിക്കാനായി രമേശ് ചെന്നിത്തലയും മാത്യു കുഴല്‍നാടനെ മത്സരിപ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുണ്ട്. മണ്ഡലത്തില്‍ ജോസഫ് വാഴയ്ക്കന്‍ സജീവമാണ്. ജോസഫ് പക്ഷം വോട്ടുമറിക്കുമോ എന്ന ആശങ്ക ശക്തമാണ്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയാല്‍ ആ പ്രശ്‌നമില്ല. ഫ്രാന്‍സിസ് ജോര്‍ജാണ് മത്സരിക്കുന്നതെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. ചങ്ങനാശ്ശേരി ജോസഫ് വാഴയ്ക്കന് നല്‍കാനാണ് സാധ്യത.

ജോസഫ് വിട്ടുവീഴ്ച്ച ചെയ്യണം

ജോസഫ് വിട്ടുവീഴ്ച്ച ചെയ്യണം

ജോസഫിനോട് കോണ്‍ഗ്രസ് കലിപ്പിലാണ്. വിട്ടുവീഴ്ച്ച ചെയ്‌തേ പറ്റൂ എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. നേരിട്ട് ജോസഫുമായി ചര്‍ച്ച നടത്താനാണ് ഇനി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ പ്ലാന്‍. അതേസമയം ചങ്ങനാശ്ശേരി വിട്ടുനല്‍കില്ലെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു. ഏറ്റുമാനൂരും വിട്ടുനല്‍കില്ലെന്ന് ജോസഫ് പറയുന്നു. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെതിരെയുള്ള പോസ്റ്റര്‍ പ്രചാരണത്തിന് പിന്നിലും ജോസഫ് പക്ഷത്തിന്റെ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്.

രണ്ട് വട്ടം തോറ്റവരില്ല

രണ്ട് വട്ടം തോറ്റവരില്ല

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചും ഏകദേശം സൂചന വന്നിട്ടുണ്ട്. രണ്ട് തവണ തോറ്റവരെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റവരെയും പരിഗണിക്കില്ല. പകുതിയില്‍ അധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും നല്‍കും. വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതോടെ പ്രമുഖരൊന്നും ഇത്തവണ മത്സരിക്കാനുണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

Idukki
English summary
kerala assembly election 2021: kerala congress two fraction will fight in thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X