ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തര്‍ക്കം തീരാതെ ഇടുക്കി; എല്‍ഡിഎഫിനും യുഡിഎഫിനും തലവേദന, ചിത്രം ഇങ്ങനെ

Google Oneindia Malayalam News

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലേക്ക് ഒരു മാസം മാത്രമാണ് മുന്നിലുള്ളത്. ഇടുക്കി ജില്ലയില്‍ ഇപ്പോഴും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇടതു വലതു മുന്നണികള്‍ ധാരണയിലെത്തിയിട്ടില്ല. ചില സീറ്റുകളില്‍ സ്ഥാനാര്‍ഥി ആര് എന്ന് ഉറപ്പിച്ചെങ്കിലും മറ്റിടങ്ങളില്‍ അവ്യക്തത തുടരുന്നു.

p

എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് രണ്ടു സീറ്റിലാണ് മല്‍സരിക്കുക. ഇടുക്കിയും തൊടുപുഴയും. സിപിഎം രണ്ടു സീറ്റില്‍ മല്‍സരിക്കും. ഉടുമ്പന്‍ചോലയും ദേവികുളവും. പീരുമേട് സീറ്റ് സിപിഐയുടേതാണ്. ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ ഇടതുസ്ഥാനാര്‍ഥിയാകുമെന്നാണ് ധാരണ. തൊടുപുഴയില്‍ പ്രഫ. കെഐ ആന്റണിയുടെ പേരാണ് കേള്‍ക്കുന്നത്. സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സിക്കുന്ന ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണി തുടരും.

പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?

ദേവികുളത്ത് എസ് രാജേന്ദ്രന്‍ കഴിഞ്ഞ മൂന്ന് തവണയായി എംഎല്‍എയാണ്. അതുകൊണ്ടു ഇതുവരെ പുതിയ ആളെ കണ്ടെത്തിയിട്ടില്ല. പീരുമേട് സീറ്റില്‍ എസ് ബിജിമോള്‍ ഇനി സ്ഥാനാര്‍ഥിയാകില്ല. സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളുംകോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

യുഡിഎഫില്‍ ഉറപ്പിച്ച സ്ഥാനാര്‍ഥി തൊടുപുഴയില്‍ പിജെ ജോസഫ് മാത്രമാണ്. ഇടുക്കി കോണ്‍ഗ്രസ് ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. കേരള കോണ്‍ഗ്രസിന്റെ തട്ടകമാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ബാക്കി മൂന്ന് സീറ്റുകളിലും മല്‍സരിക്കാറ്. സാധ്യതാ പട്ടിക തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറി എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്‍ഡിഎയില്‍ ബിജെപി മൂന്ന് സീറ്റിലും ബിഡിജെഎസ് രണ്ടു സീറ്റുകളിലുമാണ് ജില്ലയില്‍ മല്‍സരിക്കാറ്.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

Idukki
English summary
Kerala Assembly Election 2021: No Final List in LDF and UDF in Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X