10ല്‍ ഒമ്പതും നേടിയ പിജെ ജോസഫ്; കാലിടറിയത് പിടി തോമസിനോട് മാത്രം... തൊടുപുഴ മണ്ഡലം ചരിത്രം
ഇടുക്കി: തൊടുപുഴ നിമയസഭാ മണ്ഡലം എപ്പോഴും വലത്തോട്ടു ചാഞ്ഞിരിക്കുന്നതാണ്. കേരള കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്ക്കുന്ന മണ്ഡലം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ പിജെ ജോസഫിന്റെ തട്ടകം. 10 തവണ പിജെ ജോസഫ് മല്‍സരിച്ചപ്പോള്‍ ഒമ്പത് തവണയും ജയിച്ചു. 1970 മുതല്‍ തുടങ്ങിയ തേരോട്ടത്തിന് ഇടയ്ക്ക് തടസമുണ്ടായി. 2001ല്‍ മാത്രം പിടി തോമസിനോട് അടിയറവ് പറയേണ്ടി വന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പിടിയെ തന്നെ മറിച്ചിട്ട് മറുപടി കൊടുത്ത് മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ പിജെ ജോസഫ് പതിനൊന്നാം അങ്കത്തിന് ഇറങ്ങുകയാണ്. ആത്മവിശ്വാസത്തിന് കുറവില്ലെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് വരെ കൂടെ നിന്നവരാണ് ഇത്തവണ ശത്രുപക്ഷത്ത് നില്‍ക്കുന്നത് എന്നതാണ് സങ്കടം.

2016ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം നേടിയത് തൊടുപുഴയില്‍ ജയിച്ച പിജെ ജോസഫ് ആയിരുന്നു. 45587 വോട്ടിനായിരുന്നു ജയം. എതിരാളി ഇടതുസ്വതന്ത്രന് റോയി വരികാട്ടായിരുന്നു. ഫലം വന്നപ്പോള്‍ അദ്ദേഹം ചിത്രത്തിലേ ഇല്ല. ഇത്തവണ കേരള കോണ്‍ഗ്രസ് പിളര്‍ന്നിരിക്കുന്നു. പിജെ ജോസഫും ജോസ് കെ മാണിയും രണ്ടുപക്ഷത്തായി. ജോസ് പക്ഷത്തെ പ്രഫ. കെഎ ആന്റണിയോ റെജി കുന്നംകോട്ടിലോ ആകും പിജെ ജോസഫിന്റെ എതിരാളി എന്നാണ് വിവരം. ആര് വന്നാലും തൊടുപുഴക്കാന്‍ തന്നോടൊപ്പം നില്‍ക്കുമെന്ന്് ജോസഫിന് ആത്മവിശ്വാസമുണ്ട്. ജോസ് കൂട് മാറിയിട്ടും തൊടുപുഴ നിയമസഭാ മണ്ഡലത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന് കോട്ടമുണ്ടായില്ല. ഒരു പഞ്ചായത്ത് അധികം കിട്ടുകയാണ് ചെയ്തത്. പക്ഷേ, തൊടുപുഴ മുന്‍സിപ്പാലിറ്റില്‍ പിന്നാക്കം പോയി.
ജോസ് കെ മാണിയും രണ്ടില ചിഹ്നവും കൂടെയില്ലാതെയാണ് ഇത്തവണ പിജെ ജോസഫ് മല്‍സരത്തിന് ഇറങ്ങുന്നത്. തൊടുപുഴ നഗരസഭയും 12 പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടികുളം, കുമാരമംഗലം, മണക്കാട്. മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം തുടങ്ങിയ പഞ്ചായത്തുകളില്‍ ഒമ്പതും യുഡിഎഫിനൊപ്പം നില്ക്കുന്നു. 2015ല്‍ എട്ട് പഞ്ചായത്തുകളായിരുന്നു കൂടെയുണ്ടാിരുന്നത്. ജോസഫ് പക്ഷക്കാര്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചു. അതുകൊണ്ടുതന്നെ തെല്ലും ആശങ്കയില്ലാതെയാണ് പിജെ ജോസഫ് കളത്തിലിറങ്ങുന്നത്.
ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications