• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

10ല്‍ ഒമ്പതും നേടിയ പിജെ ജോസഫ്; കാലിടറിയത് പിടി തോമസിനോട് മാത്രം... തൊടുപുഴ മണ്ഡലം ചരിത്രം

ഇടുക്കി: തൊടുപുഴ നിമയസഭാ മണ്ഡലം എപ്പോഴും വലത്തോട്ടു ചാഞ്ഞിരിക്കുന്നതാണ്. കേരള കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന മണ്ഡലം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ പിജെ ജോസഫിന്റെ തട്ടകം. 10 തവണ പിജെ ജോസഫ് മല്‍സരിച്ചപ്പോള്‍ ഒമ്പത് തവണയും ജയിച്ചു. 1970 മുതല്‍ തുടങ്ങിയ തേരോട്ടത്തിന് ഇടയ്ക്ക് തടസമുണ്ടായി. 2001ല്‍ മാത്രം പിടി തോമസിനോട് അടിയറവ് പറയേണ്ടി വന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പിടിയെ തന്നെ മറിച്ചിട്ട് മറുപടി കൊടുത്ത് മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ പിജെ ജോസഫ് പതിനൊന്നാം അങ്കത്തിന് ഇറങ്ങുകയാണ്. ആത്മവിശ്വാസത്തിന് കുറവില്ലെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് വരെ കൂടെ നിന്നവരാണ് ഇത്തവണ ശത്രുപക്ഷത്ത് നില്‍ക്കുന്നത് എന്നതാണ് സങ്കടം.

2016ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം നേടിയത് തൊടുപുഴയില്‍ ജയിച്ച പിജെ ജോസഫ് ആയിരുന്നു. 45587 വോട്ടിനായിരുന്നു ജയം. എതിരാളി ഇടതുസ്വതന്ത്രന്‍ റോയി വരികാട്ടായിരുന്നു. ഫലം വന്നപ്പോള്‍ അദ്ദേഹം ചിത്രത്തിലേ ഇല്ല. ഇത്തവണ കേരള കോണ്‍ഗ്രസ് പിളര്‍ന്നിരിക്കുന്നു. പിജെ ജോസഫും ജോസ് കെ മാണിയും രണ്ടുപക്ഷത്തായി. ജോസ് പക്ഷത്തെ പ്രഫ. കെഎ ആന്റണിയോ റെജി കുന്നംകോട്ടിലോ ആകും പിജെ ജോസഫിന്റെ എതിരാളി എന്നാണ് വിവരം. ആര് വന്നാലും തൊടുപുഴക്കാന്‍ തന്നോടൊപ്പം നില്‍ക്കുമെന്ന്് ജോസഫിന് ആത്മവിശ്വാസമുണ്ട്. ജോസ് കൂട് മാറിയിട്ടും തൊടുപുഴ നിയമസഭാ മണ്ഡലത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന് കോട്ടമുണ്ടായില്ല. ഒരു പഞ്ചായത്ത് അധികം കിട്ടുകയാണ് ചെയ്തത്. പക്ഷേ, തൊടുപുഴ മുന്‍സിപ്പാലിറ്റില്‍ പിന്നാക്കം പോയി.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ജോസ് കെ മാണിയും രണ്ടില ചിഹ്നവും കൂടെയില്ലാതെയാണ് ഇത്തവണ പിജെ ജോസഫ് മല്‍സരത്തിന് ഇറങ്ങുന്നത്. തൊടുപുഴ നഗരസഭയും 12 പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടികുളം, കുമാരമംഗലം, മണക്കാട്. മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം തുടങ്ങിയ പഞ്ചായത്തുകളില്‍ ഒമ്പതും യുഡിഎഫിനൊപ്പം നില്‍ക്കുന്നു. 2015ല്‍ എട്ട് പഞ്ചായത്തുകളായിരുന്നു കൂടെയുണ്ടാിരുന്നത്. ജോസഫ് പക്ഷക്കാര്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചു. അതുകൊണ്ടുതന്നെ തെല്ലും ആശങ്കയില്ലാതെയാണ് പിജെ ജോസഫ് കളത്തിലിറങ്ങുന്നത്.

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

മാത്യു കുഴല്‍നാടനല്ല; മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ തന്നെ... പുതിയ ജില്ല ആവശ്യം കരുത്തേകും

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

Idukki

English summary
Kerala Assembly Election 2021: PJ Joseph Thodupuzha assembly constituency History
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X