ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴയിലേക്ക് ജോസഫ് തന്നെ; ജോസിന്റെ ബലത്തിൽ അട്ടിമറിക്കാൻ സിപിഎം..ഇടതുനീക്കം ഇങ്ങനെ

Google Oneindia Malayalam News

ഇടുക്കി; ജോസ് വിഭാഗം പിളർന്ന ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് കൊണ്ട് തന്നെ ഇത്തവണ തൊടുപുഴയിൽ പിജെ ജോസഫിന് അഭിമാന പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി കടുത്ത ക്ഷീണമായിരുന്നു ജോസഫ് വിഭാഗത്തിന് നേരിടേണ്ടി വന്നത്. സ്വന്തം തട്ടകമായ പാലായിൽ പോലും ജോസഫിന് തിരിച്ചടി ഉണ്ടായി. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തന്റെ ശക്തി തെളിയിക്കുമെന്ന വെല്ലുവിളിയാണ് പിജെ നടത്തുന്നത്. അതേസമയം മറുവശത്ത് എൽഡിഎഫ് ആകട്ടെ മാണി വിഭാഗത്തിന്റെ പിന്തുണയോടെ ജോസഫിനെ അട്ടിമറിക്കാനുള്ള സ്ഥാനാർത്ഥിയെ ഇറക്കാനുള്ള നീക്കത്തിലാണ്.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

കേരള കോൺഗ്രസിന്റെ വിളനിലം

കേരള കോൺഗ്രസിന്റെ വിളനിലം

ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാ മണ്ഡലം. എക്കാലത്തും കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ വിളനിലമാണ് മണ്ഡലം.

തൊടുപുഴയെന്നാൽ പിജെ

തൊടുപുഴയെന്നാൽ പിജെ

തൊടുപുഴയെന്നാൽ കേരള രാഷ്ട്രീയത്തിന് പിജെ ജോസഫ് ആണ്. 1970 മുതൽ രണ്ടു തവണ ഒഴിച്ച് എട്ടു തവണ ഇവിടെ നിന്നും പിജെ ജോസഫ് വിജയിച്ച് കയറിയിട്ടുണ്ട്. രണ്ടു തവണ പിടി തോമസും കോൺഗ്രസിന് വേണ്ടി മണ്ഡലത്തിൽ വിജയിച്ചു. 1991 ലായിരുന്നു കോൺഗ്രസിലെ പിടി തോമസ് മണ്ഡലം പിടിച്ചത്. അന്ന് എൽഡിഎഫ് ചേരിയിലായിരുന്ന ജോസഫ് ലോക്സഭ തിരഞ്ഞെടുപ്പിലായിരുന്നു ഏറ്റുമുട്ടിയത്.

തടയിട്ടത് പിടി

തടയിട്ടത് പിടി

നിയമസഭ തിര‍ഞ്ഞെടുപ്പിൽ‍ തന്റെ വിശ്വസ്തനായ പിസി ജോസഫിനെയായിരുന്നു പിജെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ പിടിയോട് പരാജയപ്പെട്ടു. 1996 ൽ തീപാറുന്ന പോരാട്ടത്തിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്. അന്ന് പിജെ ജോസഫും പിടിയും നേർക്ക് നേർ ഏറ്റുമുട്ടകയും ജോസഫ് പിടിയെ മലർത്തിയടിക്കുകയും ചെയ്തു.

പകരം വീട്ടി

പകരം വീട്ടി

2001ൽ പിടി പകരം വീട്ടി. 6125 വോട്ടിന്റെ ഭൂരിപക്ഷത്തിന് പിജെയെ പരാജയപ്പെടുത്തി. എന്നാൽ 2006 ൽ പിജെ മണ്ഡലം തിരിച്ചുപിടിച്ചു. 2011 ആയപ്പോഴേയക്കും പിജെയും പിടിയും ഒരേ മുന്നണിയിലായി. 2016 ൽ എൽഡിഎഫ് സ്വതന്ത്രനായ റോയി വരിക്കോട്ടിനെയായിരുന്നു പിജെ മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്.റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം.

തീപാറും പോരാട്ടം

തീപാറും പോരാട്ടം

ഇക്കുറി മറ്റൊരു പൊടിപാറും പോരാട്ടത്തിനാകും തൊടുപുഴ സാക്ഷ്യം വഹിച്ചേക്കുക. ജോസ് വഴിപിരിഞ്ഞ ശേഷം നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു ജോസഫ് വിഭാഗം നേരിട്ടത്.കുത്തക ഇടങ്ങളിൽ പോലും ജോസഫ് വിഭാഗത്തിന് കാലിടറി. ഗരസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിച്ച ഏഴിൽ അഞ്ച് വാര്‍ഡുകളിലും പി ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.

നാലിൽ മൂന്നും

നാലിൽ മൂന്നും

അതേസമയം മത്സരിച്ച നാല് സീറ്റുകളിൽ മൂന്നിടത്തും ജോസ് വിഭാഗം വിജയിക്കുകയും ചെയ്തു.ജോസ് വിഭാഗവുമായി നേരിട്ട് ഏറ്റുമുട്ടിയ പലയിടങ്ങളിലും ജോസഫ് വിഭാഗം പരാജയപ്പെട്ടു. ജോസ് കെ മാണിയുമായി സഹകരിച്ചു മത്സരിച്ച എൽഡിഎഫിന് ജില്ലയിൽ പലയിടത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.

മത്സരിക്കാൻ പിജെ തന്നെ

മത്സരിക്കാൻ പിജെ തന്നെ

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണ പിജെ ജോസഫ് മത്സരിച്ചേക്കില്ലെന്നായിരുന്നു ചർച്ചകൾ. പകരം മകൻ അപു ജോസഫ് തൊടുപുഴയിൽ നിന്ന് പോരാടിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളുകയാണ് പിജെ. നിയമസഭ തിരഞ്ഞെടുപ്പിൽ താൻ തന്നെ തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമെന്ന് ജോസഫ് വ്യക്തമാക്കി കഴിഞ്ഞു.

ആരാകും സ്ഥാനാർത്ഥി

ആരാകും സ്ഥാനാർത്ഥി

അതേസമയം അപ്പുറത്ത് എൽഡിഎഫിൽ ഇത്തവണ ജോസഫിനെതിരെ ആരെയിറക്കും എന്ന ആകാംഷ നിലനിൽക്കുന്നുണ്ട്. ജോസ് വിഭാഗം സീറ്റിനായി ആവശ്യം ഉയർത്തിയിട്ടുണ്ട്. സീറ്റ് കേരള കോണ്‍ഗ്രസിനാണെങ്കില്‍ മാണി പക്ഷത്തെ നേതാവായ പ്രൊഫസർ കെ.ഐ ആൻറണിക്കായിരിക്കും കൂടുതൽ സാധ്യത.

സാധ്യതകൾ

സാധ്യതകൾ

കോളേജ് അധ്യാപകനായിരുന്ന കെ.ഐ ആൻറണിയുടെ തൊടുപുഴയിലെ ശിഷ്യസമ്പത്തും മറ്റ് വ്യക്തി ബന്ധങ്ങളുമെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷ ജോസ് വിഭാഗത്തിന് ഉണ്ട്. അതേസമയം മുൻ ഇടുക്കി എംപിയായ ജോയ്സ് ജോർജിനെ ഇവിടെ ഇടതുമുന്നണി പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.

എതിര് നിന്നേക്കില്ല

എതിര് നിന്നേക്കില്ല

ജോയ്‌സ് മത്സരിക്കാന്‍ ഒരുക്കമാണെങ്കില്‍ ഈ സീറ്റ് സിപിഎം ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ജോയ്സ് ഇറങ്ങിയാൽ ജോസഫിനോട് എതിർപ്പുള്ള കോൺഗ്രസ് വോട്ടുകൾ മറിഞ്ഞേക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നുണ്ട്. ജോസഫിനെ പൂട്ടാൻ ശക്തനായ സ്ഥാനാർത്ഥി ഇറങ്ങണമെന്നതിനാൽ സിപിഎം നീക്കത്തോട് ജോസ് വിഭാഗവും എതിര് നിൽക്കാൻ സാധ്യത ഇല്ല.

കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കികൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി

'ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന്';മീശ വിവാദത്തിൽ മുരളീധരൻ'ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന്';മീശ വിവാദത്തിൽ മുരളീധരൻ

എല്ലാ പഞ്ചായത്തിലും വൻ ലീഡ്; നാട്ടികയില്‍ ഇത്തവണയും ഗീതാ ഗോപി തന്നെയെന്ന് സിപിഐഎല്ലാ പഞ്ചായത്തിലും വൻ ലീഡ്; നാട്ടികയില്‍ ഇത്തവണയും ഗീതാ ഗോപി തന്നെയെന്ന് സിപിഐ

ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍

Recommended Video

cmsvideo
ജോസിനെതിരെ മാസ്സ് ഡയലോഗുമായി മാണി സി കാപ്പൻ

Idukki
English summary
kerala assembly election 2021; PJ joseph will again contest from thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X