ഇടുക്കിയിലും കോൺഗ്രസിൽ പൊട്ടിത്തെറി: റോയ് കെ പൗലോസിന് പീരുമേട് സീറ്റ് നല്‍കിയില്ല,രാജി ഭീഷണി
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലി സംസ്ഥാനത്ത് പല ജില്ലകളിലും കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഡിസിസി മുന്‍ പ്രസിഡണ്ട് റോയ് കെ പൗലോസിന് പീരുമേട് സീറ്റ് നല്‍കാത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. റോയിയ്ക്ക് സീറ്റ് നൽകാത്തതുകൊണ്ടാണ് ഇടുക്കി കോണ്‍ഗ്രസില്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ട രാജി ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. പാർട്ടിയിലെ അറുപതിലധികം പേരാണ് രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുള്ളത്. ഇതിൽ ഡിസിസി ഭാരവാഹികളും ഉള്‍പ്പെടുന്നുണ്ട്.
റോയ് കെ പൗലോസിനെ പീരുമേടിലേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധം തുടരുന്നതിനിടെ അഞ്ച് ബ്ലോക്ക് പ്രസിഡണ്ടുമാര്‍, 40 മണ്ഡലം പ്രസിഡണ്ടുമാര്‍, 15 ഡിസിസി ഭാരവാഹികള്‍ എന്നിവർക്ക് പുറമേ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ടോണി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവരാണ് രാജിഭീഷണി മുഴക്കിയിട്ടുള്ളത്. പാർട്ടിയുമായി ഇടഞ്ഞ ഈ സംഘം റോയ് പൗലോസിന്റെ വീട്ടില്‍ യോഗം ചേർന്നിരുന്നു.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
Recommended Video
റോയ് കെ പൗലോസിനെ പീരുമേട് സീറ്റിലേക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകള്‍. റോയ് കെ പൗലോസ് പട്ടികയിലില്ലെന്ന് എന്നാല്‍ ഇന്നലെ വൈകിട്ടോടെയൊണ് വ്യക്തമായത്. ഇതോടെയാണ് റോയ് കെ പൗലോസിന്റെ അനുകൂലികള്‍ യോഗം ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അവസാന ഘട്ടം വരെ റോയിയുടെ പേര് പരിഗണിച്ചിരുന്നുവെങ്കിലും സീറ്റ് നൽകിയിരുന്നില്ല. ഇതേ സംഭവങ്ങണാണ് ഇത്തവണയും ആവർത്തിച്ചിട്ടുള്ളത്. ഇതോടെയാണ് പ്രവര്‍ത്തകര്‍ അസ്വസ്ഥരായത്.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications