ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിൽ പ്രതീക്ഷ വെച്ച് മുന്നണികൾ: അഞ്ചിൽ അഞ്ചും നേടുമെന്ന്, രണ്ടിടത്ത് മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി

Google Oneindia Malayalam News

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചതിന് പിന്നാലെ ഇടുക്കിയിൽ വിജയപ്രതീക്ഷയുമായി മുന്നണികൾ. അഞ്ചിൽ അഞ്ച് സീറ്റുകളിലും വിജയിക്കുമെന്നാണ് ഇടത്- വലത് മുന്നണികൾ പുലർത്തുന്ന പ്രതീക്ഷ. അതേ സമയം ജില്ലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബിജെപി ഉന്നയിക്കുന്ന അവകാശവാദം. ഇടുക്കി ജില്ലയിൽ 69.79% പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറവാണ്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

കോന്നിയിൽ കോൺഗ്രസ് നിലംതൊടില്ല?അടിയൊഴുക്കുകൾ ശക്തം..പോളിംഗ് കണക്കുകൾ നൽകുന്ന സൂചനകോന്നിയിൽ കോൺഗ്രസ് നിലംതൊടില്ല?അടിയൊഴുക്കുകൾ ശക്തം..പോളിംഗ് കണക്കുകൾ നൽകുന്ന സൂചന

 ചായ് വ് എങ്ങോട്ട്

ചായ് വ് എങ്ങോട്ട്


2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്നതാണ് ഇടുക്കിയുടെ ചരിത്രം. 74.59 ശതമാനം വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത്. 2019ലെ ലോക്സസഭാ തിരഞ്ഞെടുപ്പിൽ 76. 26 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പോടെ യുഡിഎഫ് അനുകൂല വികാരമാണ് ഇടുക്കി ജില്ലയിൽ പ്രകടമായത്. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ ഇടിവ് സംഭവിച്ചെങ്കിലും ജില്ലയിൽ ഇടതിനോടുള്ള ചായ് വും പ്രകടമായി.

 ബിജെപിക്ക് സാധ്യത?

ബിജെപിക്ക് സാധ്യത?


ഉടുമ്പൻചോല, തൊടുപുഴ, ദേവികുളം എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിൽ വൻ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് ബിജെപി ഉന്നയിക്കുന്ന അവകാശവാദം. എന്നാൽ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും പാർട്ടി നേതൃത്വം പറയുന്നു.

പ്രതീക്ഷയിൽ യുഡിഎഫ്

പ്രതീക്ഷയിൽ യുഡിഎഫ്


ഉടുമ്പൻചോലയിൽ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. നിലവിലെ മന്ത്രി എംഎം മണിയാണ് ഉടുമ്പൻചോലയിൽ ഇത്തവണ എൽഡിഎഫിൽ നിന്ന് ജനവിധി തേടിയത്. ഉടുമ്പൻചോലയിൽ യുഡിഎഫ് കരുത്തോടെ പ്രവർത്തിച്ചതാണ് പോരാട്ടം ശക്തമാകുന്നതിനുള്ള കാരണം. ഇടുക്കി മണ്ഡലത്തിൽ ഇടത് വലത് മുന്നണികളെല്ലാം ഒരുപോലെ ആത്മവിശ്വാസം പുലർത്തുന്നുണ്ട്. എന്നാൽ പോളിംഗ് ശതമാനം കുറഞ്ഞതാണ് പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നത്.

തോട്ടം മേഖലയിൽ ചോർച്ച

തോട്ടം മേഖലയിൽ ചോർച്ച

തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിൽ ദേവികുളത്ത് മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ വെക്കുന്നുണ്ട്. ജാതി- മത ഘടകങ്ങൾക്ക് പുറമേ തമിഴ് വോട്ടുകൾക്കും ഇവിടെ നിർണ്ണായക സ്വാധീനം ചെലുത്താൻ സാധിക്കും. പ്രത്യേകിച്ചും തോട്ടം മേഖലയായ ഈ പ്രദേശത്ത് പോളിംഗിൽ ഇടിന് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫലം വരുന്നതോടെ മാത്രമേ ഇത് ആരെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് പറയാൻ സാധിക്കൂ.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

Idukki
English summary
Kerala assembly election 2021: Three alliances keep hope on winning 5 Constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X