• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉടുമ്പൻചോലയിൽ യുഡിഎഫ് വിജയിക്കും: കാരണം വെളിപ്പെടുത്തി സ്ഥാനാർത്ഥി, പോളിംഗ് ശതമാനവും കുത്തനെ ഇടിഞ്ഞു

ഇടുക്കി: വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഉടുമ്പൻചോലയിൽ പ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ യുഡിഎഫിന് അനുകൂലമായിരിക്കുമെന്നാണാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി പങ്കുവെക്കുന്ന പ്രതീക്ഷ. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യഘട്ടത്തിൽ പോളിംഗ് ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞു വരുന്ന പ്രവണതയാണ് ജില്ലയിൽ പ്രകടമായത്.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

അവസാന ദിവസങ്ങളിൽ സുരേന്ദ്രൻ എത്തിയില്ല, കോന്നിയെ കാത്തിരിക്കുന്നത്? പ്രവചനാതീത അടിയൊഴുക്കുകൾ

പോളിംഗ് ശതമാനം കുറഞ്ഞു

പോളിംഗ് ശതമാനം കുറഞ്ഞു

ഇത്തവണ ഉടുമ്പഞ്ചോലയില്‍ യുഡിഎഫിന്റെ വിജയം ഇത്തവണ ഉറപ്പാണെന്നും പോളിംഗ് ശതമാനം കുറഞ്ഞതുകൊണ്ടാണ് മണ്ഡലത്തിൽ പ്രതീക്ഷയര്‍പ്പിക്കുന്നതെന്നും ആഗസ്തി. തമിഴ്‌നാട്ടിലേക്ക് ജോലിയ്ക്ക് വേണ്ടി പോയിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് മടങ്ങിവന്ന് ഉടുമ്പന്‍ചോലയില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്തതാണ് പോളിംഗ് ശതമാനത്തിൽ പ്രതിഫലിച്ചതെന്നും ആഗസ്തി ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പായി ഇരട്ടവോട്ട് ആരോപണം ഉയർന്നതോടെ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നവരെ കര്‍ശന നടപടിയാണ് ഇത്തവണ സ്വീകരിച്ചത്. അത് കൊണ്ട് തന്നെ ഇത്തവണ വിജയം ഉറപ്പാണെന്നും ഇഎം ആഗസ്തി പറഞ്ഞു.

 കള്ളവോട്ട് തടഞ്ഞു

കള്ളവോട്ട് തടഞ്ഞു

ത്രികോണ മത്സരം നടന്ന ഉടുമ്പൻചോല മണ്ഡലത്തിലെ പതിനയ്യായിരത്തോളം കള്ളവോട്ടുകള്‍ തടയാനായതാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് മാധവന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയവരെ തുടക്കത്തിലേ പിടികൂടാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും എൽഡിഎഫും എൻഡിഎയും തമ്മിലാണ് മണ്ഡലത്തിൽ മത്സരം. 75 കടക്കാറുള്ള ഉടുമ്പൻചോലയിലെ പോളിംഗ് ഇത്തവണ കുറയുകയായിരുന്നു.

 വോട്ട് ചെയ്തില്ലെന്ന്

വോട്ട് ചെയ്തില്ലെന്ന്

മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫ് അവരുടെ വോട്ട് ചെയ്യാത്തതിനാലാണെന്നാണ് എല്‍ഡിഎഫ് ഉന്നയിക്കുന്ന വാദം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എംഎം മണിയാണ് ഇതിനെതിരെ രംഗത്തെത്തിയത്. പോളിംഗ് ശതമാനം കുറഞ്ഞാലും ഭൂരിപക്ഷം വര്‍ധിക്കുമെന്ന ആത്മവിശ്വാസവും മണി പങ്കുവെക്കുന്നു. യുഡിഎഫുകാർ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയും യുഡിഎഫിലെ അനൈക്യവും മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 പോളിംഗ് ശതമാനം

പോളിംഗ് ശതമാനം

ഇടുക്കിയിൽ ഉടുമ്പൻചോലയിലും (73.21%), പീരുമേട്ടിലും (72.05%) പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇടുക്കി ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയത് 70.38 ശതമാനം വോട്ടുകളാണ്. ഉടുമ്പന്‍ചോലയിലും പീരുമേട്ടുലുമാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെുപ്പുകളിൽ നിന്ന് വ്യത്യസ്തമായി മുന്നണികളെല്ലാം വീറും വാശിയും മുൻനിർത്തിയാണ് പോരാടിയത്. അഞ്ച് നിയോജക മണ്ഡലങ്ങളിലും എൽഡിഎഫിനും യുഡിഎഫിനുമൊപ്പം മത്സരം കൊഴുപ്പിച്ച് എൻഡിഎയും സാന്നിധ്യമുറപ്പാക്കിയിരുന്നു.

 പോളിംഗിൽ ഇടിവ്

പോളിംഗിൽ ഇടിവ്

എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തുന്ന ഉടുമ്പന്‍ചോലയില്‍ പോളിങ് ശതമാനം ഇത്തവണ 73 ശതമാനത്തിലേയ്ക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 71 ശതമാനം പോളിങ് രേഖപ്പെടുത്തിയ ദേവികുളത്ത് ഇത്തവണ 67.32 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. 71.93 ശതമാനം പോളിങ് ഉണ്ടായിരുന്ന തൊടുപുഴയില്‍ 70.16 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.

cmsvideo
  Kerala Assembly Election 2021: Congress Hoping To Win Nemam | Oneindia Malayalam

  സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

  Idukki

  English summary
  Kerala assembly election 2021: UDF candidate shares hope on winning from Udumbanchola constituency
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X