ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലി, മൂന്നാര്‍ മേഖലകളില്‍ സ്വീപ്പിന്റെ നേതൃത്വത്തില്‍ വോട്ട് വണ്ടി യാത്ര നടത്തി

Google Oneindia Malayalam News

ഇടുക്കി: സമ്മതിദാന വിനിയോഗത്തിന്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കുന്നതിനും വോട്ടിംഗ് സംബന്ധിച്ചുള്ള ആളുകളുടെ സംശയ ദുരീകരണത്തിനുമായി സ്വീപ്പിന്റെ നേത്യത്വത്തില്‍ അടിമാലിയിലും മൂന്നാറിലും പര്യടനം നടത്തി. അടിമാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് റോബോട്ടുകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

i

നമ്മുടെ വോട്ടാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി, വോട്ടുകള്‍ രേഖപ്പെടുത്തി ജനാധിപത്യത്തിന് ശക്തി പകരു എന്ന സന്ദേശം വോട്ടു വണ്ടി മുമ്പോട്ട് വയ്ക്കുന്നു. സാന്‍ബോട്ട് എന്ന് പേരിട്ടിരിക്കുന്ന രണ്ട് റോബോട്ടുകളുടെ സേവനം വോട്ടുവണ്ടി യാത്ര പ്രയോജനപ്പെടുത്തുന്നുണ്ട്.സെന്‍സര്‍ വഴി പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് ആളുകളിലേക്ക് സന്ദേശം എത്തിക്കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും.

മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്

വോട്ടിങ്ങ് മെഷീന്‍ പരിചയപ്പെടുന്നതിനും മാതൃകാ വോട്ടിങ്ങിനും പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നോഡല്‍ ഓഫീസര്‍ മിനി കെ ജോണിന്റെ നേതൃത്വത്തിലാണ് വോട്ടുവണ്ടി യാത്ര തുടരുന്നത്. തൊടുപുഴയിലും കട്ടപ്പനയിലും കഴിഞ്ഞ ദിവസം വോട്ടു വണ്ടി യാത്ര നടത്തിയിരുന്നു.

കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...

ആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനുംആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനും

Idukki
English summary
Kerala Assembly Election 2021: Vote Vandi arrived in Adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X