ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 'വോട്ടുവണ്ടി' നാളെ ഓടിത്തുടങ്ങും; കൊറോണ മാനദണ്ഡം പാലിക്കണം

Google Oneindia Malayalam News

ഇടുക്കി: പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിന് വിവിധതരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപ് വോട്ടു വണ്ടി നാളെ ഇടുക്കി ജില്ലാ വരാണാധികാരി എച്ച് ദിനേശന്‍ കളക്ടറേറ്റില്‍ രാവിലെ 11 മണിക്ക് ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട കോളനികള്‍, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ജനങ്ങളെയും കന്നി വോട്ടര്‍മാരെയും വോട്ട് ചെയ്ത് പരിശീലിപ്പിക്കുന്നതിനുള്ള നടപടിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.

e

ജില്ലയിലെ അഞ്ച് താലൂക്കുകളിലും വോട്ടുവണ്ടി പര്യടനവും പ്രചാരണവും നടത്തും. ഒരു ദിവസം മൂന്നില്‍ കുറയാത്ത പ്രധാന സ്ഥലങ്ങളില്‍ വോട്ടു ചെയ്യുന്നതിന് പരിശീലനം നല്‍കി സമ്മതിദായകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ബൈക്ക് റാലി, സൈക്കിള്‍ റാലി, കന്നി വോട്ടര്‍മാരുടെ സംവാദങ്ങള്‍, ഉള്‍പ്പെടെയുള്ള വ്യത്യസ്ത കലാപരിപാടികള്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആകര്‍ഷിക്കുന്നതിന് സംഘടിപ്പിക്കും. ഈ ദിവസങ്ങളില്‍ പ്രധാന ടൗണുകളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. പൊതുസമ്മേളനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കുകയും വേണം.

സംസ്ഥാന ആരോഗ്യവകുപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍, സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Idukki
English summary
Kerala Assembly Election 2021: Vote Vandi Starts tomorrow in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X