15ാം നിയമസഭയില്‍ ആദ്യ പിഴ ദേവികുളം എംഎല്‍എ എ രാജയ്ക്ക്; 2500 രൂപയടയ്ക്കാന്‍ സ്പീക്കര്‍
ഇടുക്കി: സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിരുന്നിട്ടും സഭാ നടപടികളില്‍ പങ്കെടുത്ത ദേവികുളം എംഎല്‍എ അഡ്വ. എ രാജയ്ക്ക് സ്പീക്കര്‍ പിഴയിട്ടു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു അദ്ദേഹം. മെയ് 24നാണ് എല്‍എല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. എ രാജയുടെ സത്യപ്രതിജ്ഞ തമിഴിലായിരുന്നു. ദൈവ നാമത്തിലെന്നോ ദൃഢപ്രതിജ്ഞയെന്നോ അദ്ദേഹം പറഞ്ഞില്ല. നിയമ വകുപ്പ് തര്‍ജമ ചെയ്തപ്പോഴുണ്ടായ വീഴ്ചയാണിത് എന്നാണ് പിന്നീട് പുറത്തുവന്ന വിവരം. തുടര്‍ന്ന് ജൂണ്‍ രണ്ടിന് രാജ വീണ്ടും സ്പീക്കറുടെ ചേംബറിലെത്തി സത്യപ്രതിജ്ഞ ചെയ്തു.

ഇതിനിടയ്ക്ക് അദ്ദേഹം സഭാ നടപടികളില്‍ പങ്കെടുത്ത കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും നടപടി ആവശ്യപ്പെടുകും ചെയ്തു. അഞ്ച് ദിവസമാണ് ഇത്തരത്തില്‍ സഭാ നടപടികളില്‍ സത്യപ്രതിജ്ഞ ചെയ്യാതെ പങ്കെടുത്തത്. ഓരോ ദിവസത്തിനും 500 രൂപ വീതം പിഴയീടാക്കാന്‍ സ്പീക്കര്‍ റൂളിങ് ചെയ്തു. അതേസമയം, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ രാജ ചെയ്ത വോട്ട് അസാധുവാക്കില്ല. നിയമ വകുപ്പിനുണ്ടായ വീഴ്ച സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. പുതിയ നിയമസഭയില്‍ ആദ്യ പിഴയാണ് രാജയ്ക്ക് വിധിച്ചിരിക്കുന്നത്.
പ്രോ ടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെയായിരുന്നു ആദ്യ സത്യപ്രതിജ്ഞ. പുതിയ സ്പീക്കര്‍ എംബി രാജേഷിന്റെ ചേംബറിലായിരുന്നു രണ്ടാംതവണ. ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തില്‍ നിന്ന് ജയിച്ച ഇടതുസ്ഥാനാര്‍ഥിയാണ് രാജ. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ഈ 36കാരന്‍. ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. നിമയസഭയിലേക്ക് ആദ്യമായിട്ടാണ് മല്‍സരിച്ചത്. 7000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.
സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications