Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങും ഇങ്ങും തൊട്ടില്ല; ഇടുക്കിയ്ക്ക് നേട്ടവും ഇല്ല; സംസ്ഥാന ബജറ്റ് കനത്ത നിരാശ

തൊടുപുഴ: സംസ്ഥാന ബജറ്റ് അവതരത്തിൽ പിന്നാലെ ഇടുക്കിയ്ക്ക് കനത്ത തിരിച്ചടി. ഇടുക്കി പാക്കേജിലേക്ക് വേണ്ടി 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കനത്ത നിരാശയാണ് ഇത്തവണ ഇടുക്കിയ്ക്ക് ലഭിച്ചത്.

എന്നാൽ, മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ച പാക്കേജുകളിൽ എത്ര തുക ചെലവഴിച്ചു എന്നതിൽ ധാരണയില്ല. അതിനാൽ, തന്നെ പുതിയ ബജറ്റിലെ 75 കോടി രൂപ പ്രഖ്യാപനത്തിലും ജില്ലയ്ക്ക് വലിയ സന്തോഷം ഇല്ല. ഇടമലക്കുടി വികസനത്തിന് 15 കോടി രൂപ അനുവദിച്ചതാണ് വലിയ പദ്ധതികളിൽ ഒന്ന്.

kn

ടൂറിസം മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളെ ഇടുക്കി പ്രതീക്ഷയോടെയാണ് കാണുന്നത്. വന്യ ജീവി ശല്യം തടയാൻ 25 കോടി രൂപ അനുവദിച്ചു. ഇതിന് പുറമെ വന്യ ജീവി ആക്രമണങ്ങളിൽ പരുക്കേറ്റവർക്കും മരിച്ചവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം നൽകാനുമായി 7 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ജില്ലയ്ക്ക് പ്രതീക്ഷയാണ്. ഇടുക്കിയിലെ ഇറിഗേഷൻ മ്യൂസിയവും ചിൽഡ്രൻസ് ഹോമുമാണ് മറ്റു പ്രധാന പദ്ധതികൾ.

ടൂറിസം ഹബ്ബുകൾക്കായി സംസ്ഥാനത്തു 362.15 കോടി നീക്കി വച്ചിട്ടുണ്ട്. ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾക്കു അടിസ്ഥാനസൗകര്യ വികസനത്തിനായി 10 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ ലൈഫ് വീടുകളുടെ മാതൃകയിൽ പുനരധിവസിപ്പിക്കുമെന്നു സർക്കാർ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനു പദ്ധതിയൊന്നുമില്ല. പ്രളയബാധിത മേഖലകൾക്കു പ്രത്യേക പദ്ധതികളില്ലാത്തതും നിരാശയാണ്.

ഇടുക്കിക്ക് ബജറ്റ് ഒറ്റ നോട്ടത്തിൽ ഇങ്ങനെ ; -

25 കോടി രൂപ ∙ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ

15 കോടി രൂപ ∙ ഇടമലക്കുടി വികസനം

1 കോടി രൂപ ∙ ഇടുക്കിയിൽ ജലസേചന മ്യൂസിയം ∙ ഡാമുകളുടെ പുനരുദ്ധാരണം

1.3 കോടി രൂപ ∙ ചിൽഡ്രൻസ് ഹോം

7 കോടി രൂപ ∙ വന്യമൃഗ ആക്രമണങ്ങൾ മരിക്കുന്നവരുടെ ആശ്രിതർക്കും പരുക്കേൽക്കുന്നവർക്കും നൽകാൻ 7 കോടി രൂപ ∙ പ്രത്യേക പരിഗണന നൽകേണ്ട ആദിവാസി മേഖലകളിലെ 500 യുവജനങ്ങൾക്കു സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം

10 കോടി രൂപ ∙ ഇടുക്കി മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ്

അതേസമയം, 2021ൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഇടുക്കിക്കു പ്രയോജനകരമാവുന്ന പദ്ധതികൾ ഒട്ടേറെയുണ്ടായിരുന്നു. മുൻ ബജറ്റുകളിലെ സ്വപ്നപദ്ധതികളിൽ പലതും ഈ ബജറ്റിൽ പരാമർശിച്ചിട്ടു പോലുമില്ല. പലതിനും 100 രൂപ ടോക്കൺ പ്രൊവിഷനുണ്ടെന്നു മാത്രം.

മൂന്നാറിലെ കെഎസ്ആർടിസി ഭൂമിയിൽ 100 കോടി രൂപ ചെലവിൽ ബജറ്റ് ഹോട്ടൽ നിർമിക്കുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയായിരുന്നു ജില്ല കണ്ടത്. പക്ഷേ, പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല. മെഡിക്കൽ കോളജ് കെട്ടിടം പൂർത്തീകരിക്കുമെന്ന പ്രഖ്യാപനവും ഇഴഞ്ഞു നീങ്ങുന്നു.

പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിനെ ചുറ്റിപ്പറ്റിയായിരുന്നു പദ്ധതികളുടെ പ്രളയം. മൂന്നാർ നഗരത്തിലെ മേൽപാലവും മൂന്നാർ മോണോറെയിൽ പദ്ധതിയും ഇപ്പോഴും കടലാസിലുറങ്ങുന്നു. തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനു വണ്ടൻമേട്ട് പ്രഫഷനൽ കോളജിനായി 100 കോടി രൂപ നീക്കി വച്ചിരുന്നു. ഈ പദ്ധതിയും നടപ്പായില്ല.

അതേസമയം, ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് സഹായകമാകുന്ന എയർസ്ട്രിപ് പദ്ധതി 2020ലെ ബജറ്റിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. ഇടുക്കി വയനാട്, കാസർകോട് ജില്ലകളിലായായിരുന്നു എയർസ്ട്രിപ് പ്രഖ്യാപനം. 2021ൽ പദ്ധതി പഠനത്തിനു 3 ജില്ലകൾക്കു 9 കോടി രൂപ അനുവദിച്ചിരുന്നു. 2022 - ൽ സാങ്കേതിക സാമ്പത്തിക പഠനം നടത്താൻ 3 ജില്ലകൾക്കുമായി 4.51 കോടിരൂപ വീണ്ടും അനുവദിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+