ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ കോണ്‍ഗ്രസിനെതിരെ ഘടക കക്ഷികള്‍; വിമതര്‍ക്കെതിരെ നടപടി എന്ന് ഡിസിസി

Google Oneindia Malayalam News

ഇടുക്കി: കോണ്‍ഗ്രസിലെ അനൈക്യം യുഡിഎഫിന്റെ മികച്ച പ്രകടനത്തിന് തടസമായി എന്ന് ഇടുക്കിയില്‍ ഘടക കക്ഷികളുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും മുസ്ലിം ലീഗുമാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. തൊടുപുഴയില്‍ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് ബോധപൂര്‍വമായി തങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പിജെ ജോസഫ് നേരത്തെ ആരോപിച്ചിരുന്നു.

1

ജോസഫിന്റെ തട്ടകമായ തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ മങ്ങിയ പ്രകടനമാണ് മുന്നണിക്ക് കാഴ്ചവെക്കാാന്‍ സാധിച്ചത്. ആദ്യമായിട്ടാണ് തൊടുപുഴയില്‍ ജോസഫ് മുഖം താഴ്ത്തി നില്‍ക്കുന്നത്. ഇതിന് കാരണം കോണ്‍ഗ്രസിന്റെ ചില നീക്കങ്ങളാണ് എന്നാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍ വിമത നീക്കം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പ്രതികരിച്ചു.

തിരിച്ചുവരവിന് കോണ്‍ഗ്രസ്; 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ... കെ മുരളീധരന് മുഖ്യ ചുമതലതിരിച്ചുവരവിന് കോണ്‍ഗ്രസ്; 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ... കെ മുരളീധരന് മുഖ്യ ചുമതല

കോണ്‍ഗ്രസ് കാലുവാരിയെന്ന ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ജില്ലാ നേതൃത്വം പറഞ്ഞു. മുന്നണി ഒറ്റക്കെട്ടായി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചില്ല എന്നാണ് യുഡിഎഫിലെ ഘടക കക്ഷികളുടെ വിമര്‍ശനം. കോണ്‍ഗ്രസ് മനപ്പൂര്‍വം വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി എന്ന ജോസഫിന്റെ ആരോപണം ഏറെ ഗൗരവമുള്ളതാണ്. യുഡിഎഫ് യോഗത്തിലും ഈ വിഷയം കഴിഞ്ഞ ദിവസം ചര്‍ച്ചയായി. ജോസഫിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ് എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

കോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടികോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടി

കേരള കോണ്‍ഗ്രസിന് കാര്യമായ നഷ്ടമുണ്ടായിട്ടില്ലെന്ന് ജോസഫ് പക്ഷം വിലയിരുത്തുന്നു. ലീഗ് കേന്ദ്രങ്ങളിലെ വോട്ടുകളില്‍ ചോര്‍ച്ചയില്ലെന്ന് മുസ്ലിം ലീഗും പറയുന്നു. ഇതോടെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. ഈ സാഹചര്യത്തിലാണ് വിമത നീക്കം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞത്. കോണ്‍ഗ്രസിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രാദേശിക നേതൃത്വത്തില്‍ മാറ്റം മാറ്റം വന്നേക്കുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന് കുറ്റമറ്റ ഒരുക്കങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം. ഓരോ മണ്ഡലത്തിലേക്കും പ്രത്യേകം കെപിസിസി സെക്രട്ടറിമാരെ നിയോഗിച്ചാണ് പോരാട്ടത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ

Idukki
English summary
Kerala Congress and Muslim League criticized Congress in Idukki over Local body election performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X