ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം; ഇടഞ്ഞ് ലീഗും കോൺഗ്രസും,തൊടുപുഴയിൽ ചരട് വലിച്ച് എൽഡിഎഫ്

Google Oneindia Malayalam News

ഇടുക്കി; നാല് പതിറ്റാണ്ട് പിജെ ജോസഫിനൊപ്പം ഉറച്ച് നിന്ന് തൊടുപുഴയിൽ ഇക്കുറി ജോസഫും യുഡിഎഫും കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്.35 അംഗ തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8, കോണ്‍ഗ്രസ് വിമതര്‍ 2 എന്നിങ്ങനെയായിരുന്നു. അതേസമയം വിമതയുടെ പിന്തുണ ഉറപ്പാക്കിയതോടെ യുഡിഎഫ് തന്നെ അധികാരം ഉറപ്പിച്ചിരിക്കുകയാണ് ഇവിടെ.എന്നാൽ ചെയർമാൻ സ്ഥാനം സംബന്ധിച്ച തിരുമാനം യുഡിഎഫിന് തലവേദന ആയിരിക്കുന്നത്.

വിമതയുടെ പിന്തുണ

വിമതയുടെ പിന്തുണ

വിമത നിസ സക്കീർ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തൊടുപുഴയിൽയുഡിഎഫിന് ഭരണം ലഭിച്ചിരിക്കുന്നത്.ഇതോടെ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ യുഡിഎഫിന് 14 സീറ്റുകളായി.എന്നാല്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ ഉള്ള കക്ഷികള്‍ക്ക് ആദ്യം ചെയര്‍മാന്‍ പദം നല്‍കണമെന്ന കീഴ്വഴക്കം പാലിക്കാപെടാതിരുന്നതോടെയാണ് മുന്നണിയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.

മുസ്ലീം ലീഗിന്റെ ആവശ്യം

മുസ്ലീം ലീഗിന്റെ ആവശ്യം

യുഡിഎഫിൽ ആറ് സീറ്റുള്ള മുസ്ലീം ലീഗാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതുകൊണ്ട് തന്നെ ലീഗിനാണ് ചെയർമാൻ സ്ഥാനം ലഭിക്കേണ്ടത്.കോൺഗ്രസിന് അഞ്ച് സീറ്റും ഇവിടെയുണ്ട്.എന്നാൽ ഇതെല്ലാം തള്ളി ജോസഫ് വിഭാഗത്തിനാണ് നേതൃത്വം ചെയർമാൻ സ്ഥാനം നൽകയിരിക്കുന്നത്.

ഇടഞ്ഞ് കക്ഷികൾ

ഇടഞ്ഞ് കക്ഷികൾ

അഡ്വക്കേറ്റ് ജോസഫ് ജോണിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. ആദ്യ ഒരു വര്‍ഷമാണ് ജോസഫ് ജോണിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. എന്നാൽ യുഡിഎഫിലെ ഏറ്റവും ഭൂരിപക്ഷം കുറഞ്ഞ കക്ഷിക്ക് ചെയർമാൻ സ്ഥാനം നൽകിയതാണ് മുസ്ലീം ലീഗിനേയും പ്രാദേശിക കോൺഗ്രസ് നേതാക്കളേയും ചൊടിപ്പിച്ചിരിക്കുന്നത്.

തർക്കം ഉടലെടുത്തത്

തർക്കം ഉടലെടുത്തത്

രണ്ട് സീറ്റുകളിൽ മാത്രമാണ് ഇത്തവണ ജോസഫ് വിഭാഗത്തിന് ജയിക്കാൻ ആയത്. 7 സീറ്റുകളിലായിരുന്നു ജോസഫ് വിഭാഗം മത്സരിച്ചിരുന്നത്.. എന്നാൽ ചെയർമാൻ സ്ഥാനം ആദ്യ ടേമിൽ തങ്ങൾക്ക് തന്നെ വേണമെന്ന ആവശ്യമുയർത്തി പിജെ ജോസഫ് വിഭാഗം രംഗത്തെത്തുകയായിരുന്നു.

സംസ്ഥാന നേതൃത്വം ഇടപെട്ട്

സംസ്ഥാന നേതൃത്വം ഇടപെട്ട്

തുടർന്ന് തർക്കം രൂക്ഷമായി. പരിഹാരത്തിനായി യുഡിഎഫ് പാർലമെന്ററി യോഗം ചേർന്നെങ്കിലും ചർച്ചകള്‌ വഴിമുട്ടി. ഒടുവിൽ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്ന പരിഹാരം നടത്തിയത്.എന്നാൽ ലീഗും കോൺഗ്രസും ഇടഞ്ഞ് തന്നെ തുടരുകയാണ്.

കോൺഗ്രസും മുസ്ലീം ലീഗും

കോൺഗ്രസും മുസ്ലീം ലീഗും

ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ആദ്യ രണ്ട് വർഷം ചെയർമാൻ സ്ഥാനം വേണമെന്നായിരുന്നു മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. കോൺഗ്രസും ആദ്യ രണ്ട് വർഷത്തിനായി ചരടുവലി നടത്തിയിരുന്നു. ഏറ്റവും കൂടുതൽ സീറ്റുകൾ ഉള്ള കക്ഷികളെ തഴഞ്ഞ് ജോസഫിന് മുന്നിൽ നേതൃത്വം മുട്ടുമടക്കിയത് എന്തിനാണെന്നതാണ് ഇരുപാർട്ടികളേയും അമ്പരപ്പിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തൊടുപുഴയിൽ ആധിപത്യം ഉറപ്പിക്കാനായില്ലേങ്കിൽ അത് തിരഞ്ഞെടുപ്പിൽ കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു നീക്കം നേതൃത്വം കൈക്കൊണ്ടതെന്നാണ് സൂചന.പ്രത്യേകിച്ച് ജോസഫിന്റെ തട്ടകമായ ഇടുക്കിയിലെ പലയിടങ്ങളിലും എൽഡിഎഫ് വലിയ മുന്നേറ്റം കാഴ്ച വെച്ച സാഹച്യത്തിൽ.

ഭരണം നഷ്ടമാകും

ഭരണം നഷ്ടമാകും

തഴഞ്ഞാൽ മുന്നണി വിടുന്നത് ഉൾപ്പെടെയുള്ള ഭീഷണികൾ ജോസഫ് വിഭാഗം മുഴക്കുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്.അവഗണനയെ ചൊല്ലി കണ്ണൂരിൽ ജോസഫ് വിഭാഗം അത്തരമൊരു മുന്നറിപ്പ് കൂടി ഉയർത്തിയിരിക്കുകയാണ്.കടുത്ത തിരുമാനത്തിലേക്ക് നീങ്ങിയാൽ യുഡിഎഫിന് പലയിടത്തും ഭരണം നഷ്ടമാകും.

ചരടുവലിച്ച് എൽഡിഎഫ്

ചരടുവലിച്ച് എൽഡിഎഫ്

അതേസമയം യുഡിഎഫിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ പല അട്ടിമറികളും ഉണഅടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എൽഡിഎഫ് ഭരണത്തിനായുള്ള ചരടുവലികൾ നീക്കിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam
പിന്തുണ നൽകിയിട്ടില്ല

പിന്തുണ നൽകിയിട്ടില്ല

നിലനിൽ 12-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച സനീഷ് ജോര്‍ജ് ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. ഇത് കൂടി മുന്നിൽ കണ്ടുകൊണ്ടുളള നീക്കമാണ് എൽഡിഎഫ് നടത്തുന്നത്.

സൗദി അറേബ്യ ഒരാഴ്ചകൂടി അടച്ചിടും; യാത്ര നിരോധനം തുടരാന്‍ തീരുമാനം, വിദേശികള്‍ക്ക് രാജ്യംവിടാംസൗദി അറേബ്യ ഒരാഴ്ചകൂടി അടച്ചിടും; യാത്ര നിരോധനം തുടരാന്‍ തീരുമാനം, വിദേശികള്‍ക്ക് രാജ്യംവിടാം

സുധാകരനെ വിളിക്കൂ, പ്രവർത്തകർക്ക് ആവേശം പകരൂ; കോൺഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മലപ്പുറത്ത് ഫ്ളക്‌സുകൾസുധാകരനെ വിളിക്കൂ, പ്രവർത്തകർക്ക് ആവേശം പകരൂ; കോൺഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മലപ്പുറത്ത് ഫ്ളക്‌സുകൾ

19 വയസുള്ളവർ ബിജെപിക്ക് വേണ്ടി മത്സരിച്ചെന്ന് സ്മിതാ മേനോൻ, മത്സരിക്കാനുള്ള പ്രായം ഒർമ്മിപ്പിച്ച് സോഷ്യൽ മീഡിയ19 വയസുള്ളവർ ബിജെപിക്ക് വേണ്ടി മത്സരിച്ചെന്ന് സ്മിതാ മേനോൻ, മത്സരിക്കാനുള്ള പ്രായം ഒർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

Idukki
English summary
Kerala Congress PJ Joseph faction will get chairman post in thodupuzha municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X