Get Updates
Get notified of breaking news, exclusive insights, and must-see stories!

'അയാള്‍ ശരീര ഭാഗങ്ങളില്‍ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്നു'; കായികാധ്യാപകനെ പൊലീസ് പൊക്കി

ഇടുക്കി: ഇടുക്കിയില്‍ കായിക അധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. വഴിത്തലയിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനകളോട് ലൈംഗിക അതിക്രമണം കാണിച്ച അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്റ്റിലായത്.ക്ലാസ് മുറിയില്‍ വച്ചും കായിക പരിശീലനം നടക്കുന്ന സമയങ്ങളിലും ഇയാള്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നു.

കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.

1

തുടര്‍ന്ന് പൊലീസ് ജീസ് തോമസിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം പോക്സോ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം, കുടുംബ വഴക്കിനെത്തുടര്‍ന്ന് 54-കാരിയെ സഹോദരിയുടെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍ (64) കൊലപാതകത്തിനുശേഷം വാഴക്കുളം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി. റോഡിലാണ് സംഭവം.

2

വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍നിന്നും ഇരട്ടസഹോദരിയുടെ വീട്ടിലേക്ക് ഹലീമ വരുംവഴി കാത്തുനിന്ന ഷംസുദ്ദീന്‍, പൈനാപ്പിള്‍ത്തോട്ടത്തില്‍ ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തലയിലും പുറത്തും വെട്ടേറ്റു. കൈ അറ്റു തൂങ്ങി. ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയെങ്കിലും മരിച്ചു. പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഷംസുദ്ദീനും ഭാര്യയും രണ്ടുവര്‍ഷമായി അകന്നുകഴിയുകയാണ്. ഭാര്യ തന്നില്‍നിന്ന് അകന്നതിന് കാരണക്കാരി ഹലീമയാണെന്ന് ഷംസുദ്ദീന്‍ വിശ്വസിച്ചു.

3

ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ടസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 60 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയിലെ സുനില്‍(രാജീവ്-35)നെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

4

പോക്‌സോ ആക്ട് 5 (ഐ)പ്രകാരം 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാല്‍ ഒരുവര്‍ഷം അധിക കഠിനതടവും ആണ് ശിക്ഷ. വകുപ്പ് 5 (എന്‍) പ്രകാരം 30 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിനതടവും ചേര്‍ത്ത് 60 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയായുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ 30 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും. 15 വയസ്സുള്ള പെണ്‍കുട്ടിയെ 2015-ലാണ് സുനില്‍ പീഡിപ്പിച്ചത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
    5

    അച്ചന്‍കോവിലില്‍നിന്ന് ജോലി തേടി കോന്നി കൊക്കാത്തോട്ടിലെത്തിയപ്പോഴാണ് പീഡനം നടത്തിയത്. പഠനത്തിനായി പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് പോയപ്പോള്‍ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോന്നി പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍.ജോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+