ഇടുക്കി ജില്ലയില്‍ മനോരമ യുഡിഎഫിനൊപ്പം; മാതൃഭൂമി ഇടതിനൊപ്പം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ഇടുക്കി: പിജെ ജോസഫും എംഎം മണിയും റോഷി അഗസ്റ്റിനും ഫ്രാന്‍സിസ് ജോര്‍ജുമെല്ലാം മല്‍സരിക്കുന്ന ജില്ലയാണ് ഇടുക്കി. ആകെയുള്ളത് അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍. തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം. 2016ല്‍ മൂന്നിടത്ത് ഇടതുപക്ഷവും രണ്ടിടത്ത് യുഡിഎഫും ജയിച്ച ജില്ല.
പക്ഷേ, അന്ന് യുഡിഎഫിനൊപ്പമുണ്ടായിരുന്ന റോഷി അഗസ്റ്റിന്‍ ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ കളംമാറ്റത്തോടെ കുഴഞ്ഞുമറിഞ്ഞതാണ് കാര്യങ്ങള്‍. ഇടുക്കിയില്‍ എക്‌സിറ്റ് പോള്‍ ഫലം പ്രഖ്യാപിച്ച മാതൃഭൂമിയും മനോരമയും വ്യത്യസ്തമായ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്....
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

ദേവികുളത്തെ ഇടതുകോട്ട തകരും
ഇടതു കോട്ടയാണ് ദേവികുളം. ഇത്തവണ എല്‍ഡിഎഫിന് നഷ്ടപ്പെടുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.കോണ്‍ഗ്രസിലെ ഡി കുമാര്‍ ജയിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിലെ എ രാജ തോല്‍ക്കും. അതേസമയം, മാതൃഭൂമി സര്‍വെയില്‍ ഇടതുപക്ഷം മണ്ഡലം നിലനിര്‍ത്തുമെന്ന് പറയുന്നു.

എംഎം മണി തോല്‍ക്കുമെന്നോ
എംഎം മണി 2016ല്‍ ജയിച്ച മണ്ഡലമാണ് ഉടുമ്പന്‍ചോല. നാമമാത്രമായ വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് അന്നുണ്ടായിരുന്നത്. ഉടുമ്പന്‍ചോലയില്‍ എംഎം മണി തോല്‍ക്കുമെന്ന് മനോരമ സര്‍വ്വെ വ്യക്തമാക്കുന്നു. യുഡിഎഫിലെ ഇഎം അഗസ്തിക്കാണ് മനോരമ ജയം പ്രഖ്യാപിച്ചത്. എന്നാല്‍ മണി തന്നെ ജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വെയില്‍ പറയുന്നു.

ഇടുക്കിയില്‍ തര്‍ക്കമില്ല
ഇടുക്കി മണ്ഡലത്തില്‍ എല്‍ഡിഎഫിലെ റോഷി അഗസ്റ്റിന്‍ ജയിക്കുമെന്നാണ് മാതൃഭൂമി സര്‍വ്വെ പറയുന്നത്. യുഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജ് തോല്‍ക്കുമെന്നും. റോഷി അഗസ്റ്റിന്‍ യുഡിഎഫിനൊപ്പം നിന്ന് തുടര്‍ച്ചയായ നാല് തവണ ജയിച്ച മണ്ഡലമാണ് ഇടുക്കി. മനോരമയും റോഷി അഗസ്റ്റിന് തന്നെയാണ് ജയസാധ്യത കല്‍പ്പിക്കുന്നത്.

തൊടുപുഴയില്‍ ജോസഫ് തന്നെ
തൊടുപുഴ മണ്ഡലം പിജെ ജോസഫിന്റെ തട്ടകമാണ്. ഇത്തവണയും അദ്ദേഹം ജയിക്കുമെന്ന് മനോരമയും മാതൃഭൂമിയും പറയുന്നു. തൊടുപുഴയില്‍ ജോസഫ് അല്ലാതെ മറ്റൊരാള്‍ ജയിക്കുക എന്നത് വളരെ പ്രയാസകരമാണ്. യുഡിഎഫ് ജയിച്ചാല്‍ മന്ത്രിപദവി ലഭിക്കുമെന്ന് ഉറപ്പുള്ള കേരള കോണ്‍ഗ്രസ് നേതാവാണ് പിജെ ജോസഫ്.

പീരുമേട്ടില്‍ അട്ടിമറി
പീരുമേട് മണ്ഡലം വാഴൂര്‍ സോമനിലൂടെ ഇടതുപക്ഷം തന്നെ നിലനിര്‍ത്തുമെന്നാണ് മാതൃഭൂമി സര്‍വ്വെയില്‍ വ്യക്തമാക്കുന്നത്. യുഡിഎഫിന്റെ സിറിയക് തോമസ് തോല്‍ക്കുമെന്നും പറയുന്നു. എന്നാല്‍ പീരുമേട്ടില്‍ യുഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് മനോരമ സര്‍വ്വെയില്‍ വ്യക്തമാക്കുന്നത്. ഇഎസ് ബിജിമോള്‍ എംഎല്‍എ 2016ല്‍ 400ല്‍ താഴെ വോട്ടുകള്‍ക്ക മാത്രം ജയിച്ച മണ്ഡലമാണിത്.

2016ല്‍ സംഭവിച്ചത് ഇങ്ങനെ
2016ല്‍ തൊടുപുഴയിലും ഇടുക്കിയിലുമാണ് യുഡിഎഫ് ജയിച്ചത്. പിജെ ജോസഫും റോഷി അഗസ്റ്റിനും. മറ്റു മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിച്ചു. എന്നാല്‍ ഇത്തവണ പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അതുകൊണ്ടുതന്നെയാണ് എക്‌സിറ്റ് പോളുകളില്‍ വ്യത്യാസം വരുന്നത് എന്ന് കരുതാം. മെയ് രണ്ടിന് അന്തിമ ഫലം വരുമ്പോള്‍ ആര്‍ക്കാണ് നേട്ടം എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications