മണിയാശാന്‍ തോല്‍ക്കുമെന്ന് മനോരമ എക്‌സിറ്റ് പോള്‍; യുഡിഎഫിന്റെ ഇഎം അഗസ്തി മുന്നില്‍മണിയാശാന്‍ തോല്‍ക്കുമെന്ന്
തൊടുപുഴ: ഇടുക്കി ജില്ലയിലെ താര മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല. മന്ത്രി എംഎം മണി മല്‍സരിക്കുന്നതാണ് ഇവിടെ ശ്രദ്ധേയമാക്കുന്നത്. 2016ല്‍ നാമമാത്രമായ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണി ജയിച്ചത്. എന്നാല്‍ അതിന് ശേഷം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏറ്റവും ഒടുവില്‍ 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിക്കാന്‍ സാധിച്ചതിന് പിന്നിലും മണിയാണ് എന്ന് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ ഇത്തവണ ശക്തമായ പോരാട്ടമാണ് ഇവിടെ നടന്നതെന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. എംഎം മണി തോല്‍ക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം അഗസ്തിക്ക് 42 ശതമാനം വോട്ട് കിട്ടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മണിക്ക് 40.7 ശതമാനം വോട്ടേ കിട്ടുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് മാധവന് 15.1 ശതമാനം വോട്ടും ലഭിക്കും.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
മന്ത്രി എന്ന നിലയിലും എംഎല്‍എ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിയാണ് എംഎം മണി. അദ്ദേഹം പരാജയപ്പെടുമെന്ന സര്‍വ്വെ ഫലം പൂര്‍ണമായും വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രതിപക്ഷ നേതാക്കള്‍ പോലും പലപ്പോഴും മണിയുടെ പ്രവര്‍ത്തനത്തെ പുകഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസാര ശൈലിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തില്‍ മികച്ചത് എന്ന് പല പ്രതിപക്ഷ നേതാക്കളും പറഞ്ഞിരുന്നു.
എന്നാല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി സന്തോഷ് മാധവന് ഇത്തവണ വോട്ട് കുറയുകയാണ്. ഈ വോട്ട് അഗസ്തിക്ക് കിട്ടുമെന്ന നിഗമനത്തില്‍ എക്‌സിറ്റ് പോള്‍ ഫലം ശരിയാകും. എന്നാല്‍ സാമുദായികമായ എതിര്‍പ്പ് പോലും ഇത്തവണ എംഎം മണിക്കെതിരെയുണ്ടായിരുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications