Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: ഇടുക്കിയിലെ കല്ലാര്‍മുക്ക് അപ്രോച്ച് റോഡ് ഗതാഗതം താല്‍ക്കാലികമായി പുനരാരംഭിച്ചു

ഇടുക്കി: ഈട്ടിത്തോപ്പ് മേലേ ചിന്നാര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലാര്‍മുക്ക് പാലത്തിന്റെ പാതിയും അപ്രോച്ച് റോഡും മഴക്കെടുതിയില്‍ തകര്‍ന്നതോടെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാര്‍ഗ്ഗമാണ് തടസപ്പെട്ടത്. കല്ലാര്‍മുക്ക് പാലത്തില്‍ നിന്നും പ്രധാന റോഡിലേക്കെത്തുന്ന അപ്രോച്ച് റോഡ് ഏകദേശം 50 മീറ്ററോളം ഇടിഞ്ഞു പോയിരുന്നു. ഇരുവശങ്ങളും കെട്ടി മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്ന പാലത്തിന്റെ ഒരു ഭാഗവും കുത്തൊഴുക്കില്‍ ഒലിച്ചുപോയി.

ഇതോടെ മേലേചിന്നാര്‍, ഈട്ടിത്തോപ്പ്, കല്ലാര്‍മുക്ക് മേഖലയിലെ ജനങ്ങള്‍ക്ക് ഇരുഭാഗങ്ങളിലേക്കും യാത്ര അസാധ്യമായി. ഇവിടെ നിന്നും അടിമാലി നെടുങ്കണ്ടം, തോപ്രാംകുടി, കട്ടപ്പന ഭാഗങ്ങളിലേക്കെത്താന്‍ മാര്‍ഗ്ഗമില്ലാതായി. തുടര്‍ന്നാണ് നൂറു കണക്കിന് നാട്ടുകാരുടെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും ദിവസങ്ങളോളമുള്ള ശ്രമഫലമായി കാല്‍നടയാത്രയ്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നു പോകാന്‍ വിധം ഗതാതാഗതം പുനസ്ഥാപിച്ചത്.

kallarmukkuroad

നൂറു കണക്കിന് മണല്‍ചാക്കുകള്‍ അടുക്കി മുകളില്‍ മണ്ണിട്ട് ഉറപ്പിച്ചാണ് താല്‍കാലിക യാത്രാസൗകര്യം ഒരുക്കിയത്. ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസി കേഡറ്റുകളും ഉദ്യമത്തില്‍ പങ്കാളികളായി.കാലവര്‍ഷക്കെടുതിയെ കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചപ്പോള്‍ കല്ലാര്‍മുക്ക് ഗ്രാമവാസികള്‍ക്ക് അവരുടെ യാത്രാക്ലേശത്തിന് താല്കാലിക പരിഹാരമാകുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+