ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷക്കെടുതി: ഇടുക്കിയില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവര്‍ ആയിരത്തോളം!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി ജില്ലയില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും 'മെയ് 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ 968 വീടുകള്‍ പൂര്‍ണമായും 2266 വീടുകള്‍ ഭാഗീകമായും നശിച്ചു. യഥാക്രമം 31,67.51 ,000 രൂപയും 5.45, 19,157 രൂപയുടെയും നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.

മെയ് 25 മുതല്‍ ആഗസ്റ്റ് 7 വരെ 35 വീടുകള്‍ പൂര്‍ണമായും (10768000 രുപ ) 844 വീടുകള്‍ ഭാഗികമായും (21263301 രൂപ) നശിച്ചു. ആഗസ്റ്റ് 8 മുതല്‍ 24 വരെ 933 വീടുകളാണ് പൂര്‍ണമായും നശിച്ചത് (30,59,83,000 രൂപ) ഇക്കാലയളവില്‍ 14 22 വീടുകള്‍ക്ക് ഭാഗികമായ (3,32 55,856 രൂപ)നാശ നഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

landslide-1

നാശനഷ്ടത്തിന്റെ പൂര്‍ണമായ കണക്കുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.അതേസമയം ജില്ലയിലെ നാഷ്ടങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി വരികയാണ്. പരിശോധനയുടെ അടിസ്ഥാനത്തില്‍ നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അത്് ഇനിയും ഉയരുമെന്നത് ഉറപ്പാണ്.

Idukki
English summary
kerala floods- thousands of people lost their houses in idukki landslide and natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X