സ്വർണക്കടത്ത് കേസ്: പിണറായി വിജയൻ രാജി വെയ്ക്കണം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
ഇടുക്കി: ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സ്വർണ്ണക്കള്ളക്കടത്ത് കേസ് മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പിന്നാലെ, പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയാൻ ശ്രമിച്ചിരുന്നു. പോലീസിന്റെ ഈ നടപടി തുടർന്ന് ഉന്തും തള്ളും ഉണ്ടാകുകയും സംഘർഷത്തിലേക്കും എത്തി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളി നടത്തിയിരുന്നു.
അതേസമയം, വലിയ രീതിയിലുള്ള വിവാദ സംഭവങ്ങളാണ് കേരളത്തിൽ കഴിഞ്ഞ രണ്ട് ആഴ്ചകളിൽ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മുൻ മന്ത്രി കെ ടി ജലീലിനും എതിരെ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെ ആയിരുന്നു ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
കെ പി സി സി ജനറൽ സെക്രട്ടറി എസ് അശോകൻ സമരം ഉദ്ഘാടനം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനു സി പി എം - ബി ജെ പി രഹസ്യ ധാരണ ഉണ്ടായതായി അശോകൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അധ്യക്ഷത വഹിച്ചു. എം ഷാഹുൽ ഹമീദ്, ബെന്നി പെരുവന്താനം, മനോജ് രാജൻ, എബിൻ കുഴിവേലിമറ്റം, റോബിൻ കാരയ്ക്കാട്ട്, ആൽഫിൻ ഫിലിപ്പ്, സി.യേശുദാസ്, കാജാ പാമ്പനാർ എന്നിവർ പ്രസംഗിച്ചിരുന്നു.
അതേസമയം, ജൂൺ 7 - നാണ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്.
ജൂൺ 7 - ന് സ്വപ്ന പറഞ്ഞത്;- 'ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. നിർബന്ധമായും എത്തിക്കണമെന്നാണ്. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്.
ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹ വസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.
ഉച്ചരിക്കാൻ കഴിയാത്തവൾ ഇന്ന് ഒരു നാടിന് മാതൃക! എഴുതിവയെല്ലാം ശരിയായി;അനുപ്രിയ ഒന്നാം റാങ്കുകാരി
എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'....
നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം
ഇതിന് പിന്നാലെ വീണ്ടും സ്വപ്ന സുരേഷ് ആരോപണങ്ങളുമായി എത്തിയിരുന്നു. എന്നാൽ, സ്വപ്നയുടെ ഈ പുതിയ ആരോപണങ്ങളിൽ ഇഡി അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്നയെ ഇഡി ചോദ്യം ചെയ്തിരുന്നു.