ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി കേരളം മാറി: മന്ത്രി കടകംപള്ളി

Google Oneindia Malayalam News

മൂന്നാര്‍: കേരളമിന്ന് ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറികഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്ത് ഇതിനോടകം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.

kerala

കൊവിഡ് 19 ബാധിച്ചില്ലായിരുന്നുവെങ്കില്‍ തുടങ്ങിവച്ച ടൂറിസം പദ്ധതികള്‍ 90 ശതമാനവും പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു. സംസ്ഥാനത്താകെ 27 പുതിയ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. 187 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.ടൂറിസം മേഖലക്ക് കൊവിഡ് ഏല്‍പ്പിച്ച മാന്ദ്യത്തില്‍ നിന്ന് മുമ്പോട്ട് കുതിക്കാന്‍ പുതിയ പദ്ധതികള്‍ സഹായകരമാകും.കേരളത്തെ സംബന്ധിച്ച് വിനോദസഞ്ചാരരംഗത്ത് വലിയ കുതിപ്പുണ്ടായ വര്‍ഷമായിരുന്നു 2019.

കുറച്ച് താമസം നേരിട്ടാലും കൊവിഡിന് മുമ്പുണ്ടായിരുന്ന പഴയ ഊര്‍ജ്ജം ടൂറിസം മേഖല വീണ്ടെടുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിന്റെ ടൂറിസം വികസനത്തിന് കൂടുതല്‍ കരുത്ത് പകരുന്ന പദ്ധതികള്‍ക്കാണ് മൂന്നാറില്‍ തുടക്കം കുറിച്ചിട്ടുള്ളത്. 3.5 കോടി രൂപയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ രണ്ടാംഘട്ട വികസനവും 1.48 കോടി രൂപയുടെ വേള്‍ഡ് ക്ലാസ് ടോയിലറ്റ് ബ്ലോക്ക് പദ്ധതിയും 99 ലക്ഷം രൂപയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അധിക സൗകര്യം ഏര്‍പ്പെടുത്തലുമാണ് പുതിയ പദ്ധതികള്‍.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

മൂന്നാറില്‍ നടന്ന പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം എസ് രാജേന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി എ കുര്യനും എസ് രാജേന്ദ്രന്‍ എംഎല്‍എയും ചേര്‍ന്ന് പദ്ധതികളുടെ ശിലാഫലകം അനാശ്ചാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി, പഞ്ചായത്തംഗങ്ങളായ റീന മുത്തുകുമാര്‍, പേച്ചിയയമ്മാള്‍, രാജേന്ദ്രന്‍, പി പഴനിവേല്‍, ഡി ടി പി സി സെക്രട്ടറി പി എസ് ഗിരീഷ്, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുത്തുപറമ്പ് ഉറപ്പിച്ച് കെപി മോഹനനും എല്‍ജെഡിയും; കെകെ ശൈലജ കല്യാശേരിയിലേക്ക് മാറിയേക്കുംകുത്തുപറമ്പ് ഉറപ്പിച്ച് കെപി മോഹനനും എല്‍ജെഡിയും; കെകെ ശൈലജ കല്യാശേരിയിലേക്ക് മാറിയേക്കും

ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

തൃത്താല പിടിക്കാൻ അടവുമായി സിപിഎം; വിടി ബല്‍റാമിനെതിരെ മത്സരിക്കാൻ ഈ യുവ നേതാവ്?തൃത്താല പിടിക്കാൻ അടവുമായി സിപിഎം; വിടി ബല്‍റാമിനെതിരെ മത്സരിക്കാൻ ഈ യുവ നേതാവ്?

Idukki
English summary
Kerala has become an indispensable presence on the global tourism map Says Minister Kadakampally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X