ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: നിലപാടില്‍ ഉറച്ച് കേരളം, നടപടികളുമായി മുന്നോട്ട്!!

  • By Desk
Google Oneindia Malayalam News

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യത്തില്‍ നിലപാട് ഉറപ്പിച്ച് കേരളം. പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുല്ലപ്പെരിയാര്‍ തീരവാസികള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരെ പുനരധിവസിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടിയും സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. ഇടുക്കിക്ക് പ്രത്യേക പരിഗണന നല്‍കി കാര്യങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

mullapperiyardam-1

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ മുല്ലപെരിയാര്‍ നിവാസികള്‍ക്കും ഏറെ പ്രയോജനം ചെയ്യും. മുല്ലപ്പെരിയാറിലെ പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. കേരളത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് തമിഴ്നാടുമായി ചര്‍ച്ച നടത്തി മെച്ചപ്പെട്ട ജലവിഹിതം നേടിയെടുത്ത് കരാര്‍ പുനരവലോകനം നടത്താനുള്ള സാധ്യതകളാണ് ആരായുന്നത്.ഇതാനായി കെ സുരേഷ്‌കുറുപ്പ്, എസ് രാജേന്ദ്രന്‍, ആന്റണി ജോണ്‍, എ എം ആരിഫ്, ഇഎസ് ബിജിമോള്‍, കെ ബാബു, ബിഡി ദേവസ്സി എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Idukki
English summary
kerala in the same decission on making new dam in mullapperiyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X