മഴതോര്‍ന്നിട്ടും ഒറ്റപ്പെട്ട് മൂന്നാറിലെ തോട്ടംമേഖല: തേയില കൃഷിക്ക് വന്‍ നാശം, ഉരുള്‍പൊട്ടലില്‍ നാശം
മൂന്നാര്‍: കാലവര്‍ഷത്തില്‍ ഒറ്റപ്പെട്ട് മൂന്നാറിലെ തോട്ടം മേഖല തോട്ടം മേഖലകളിലേക്കുള്ള ഗതാതമാര്‍ഗങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടതോടെ ഇവിടം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ് റോഡുകള്‍ പലതും ഇല്ലാതായതോടെ തൊഴിലാളികള്‍ക്ക് മൂന്നാറില്‍ എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. പുഴകള്‍ കരകവിഞ്ഞൊഴുകിയതോടെ എസ്റ്റേറ്റുകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ പലതും ഒലിച്ചുപോയി. നിരവധി എസ്റ്റേറ്റുകളില്‍ ഉരുള്‍പൊട്ടുകയും ഏക്കറുകണക്കിന് തേയില കൃഷി നശിക്കുകയും ചെയ്തു.

വന്‍മലകള്‍ ഉരുള്‍പൊട്ടലില്‍ ഇടഞ്ഞു വീണതാണ് റോഡുകള്‍ ഇല്ലാതാകാന്‍ കാരണം. സൈലന്റുവാലി, ഗൂഡാര്‍വിള എസ്റ്റേറ്റുകളെ ബന്ധിപ്പിക്കുന്ന ഇരു റോഡുകളും ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. മീശപ്പുലി മലയിലേക്കുള്ള ഗതാതഗസൗക്യരവും ഇതോടെ തകര്‍ന്നു. പഴയ മൂന്നാറിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 1924 ലാണ് മുമ്പ് പ്രളയം മൂന്നാറെ പിഴുതെടുത്തത്. സൈന്യവും പുനരദിവാസ പ്രവര്‍ത്തനങ്ങളും റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും സജീവമായി നടന്നു വരുന്നു. നൂറ്റാണ്ടിനോടടുക്കുമ്പോള്‍ വീണ്ടും മൂന്നാര്‍ പ്രളയത്താല്‍ നശിച്ചു. ഇനി അതിജീവനത്തിനുള്ള ശ്രമങ്ങള്‍ പലയിടത്തും ആദ്യംമുതല്‍ തുടങ്ങേണ്ട അവസ്ഥയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications