തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; ഇടുക്കിയില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും ഓരോ സീറ്റില്‍ വിജയം
ഇടുക്കി:തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും ഓരോ സീറ്റില്‍ വിജയം. രാജകുമാരി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫും,വണ്ടന്‍മേട് പഞ്ചായത്തില്‍ എല്‍ഡിഎഫും വിജയം സ്വന്തമാക്കി. രാജകുമാരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാര്‍ഥി വിമല മോഹനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ട് തവണയും വാര്‍ഡില്‍ എല്‍ഡിഎഫിനായിരുന്നു വിജയം.
അതേസമയം വണ്ടന്‍മേട് പഞ്ചായത്തിലെ പതിനൊന്നാം വാർഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സൂസൻ ജേക്കബ് വിജയിച്ചു. മുൻ പഞ്ചായത്ത് അംഗം മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ 18 വാർഡുകളുള്ള വണ്ടന്മേട്ടിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് അഞ്ചും ബിജെപിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്.

വണ്ടൻമേടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 80.65 ശതമാനം പോളിങ്ങും, രാജകുമാരിയില്‍സ 78.85 ശതമാനവും പോളിങ്ങ് നടന്നിരുന്നു. അതേസമയം സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന 20 വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് ഒമ്പത് സീറ്റ് നേടിയപ്പോള്‍ ,ബി.ജെ.പി ഒരിടത്ത് ജയിച്ചു.












Click it and Unblock the Notifications