Get Updates
Get notified of breaking news, exclusive insights, and must-see stories!

കട്ടപ്പനയില്‍ ജോസ് പക്ഷം തകര്‍ന്നടിഞ്ഞു; തൊടുപുഴയില്‍ പന്ത് വിമതരുടെ കോര്‍ട്ടില്‍

തൊടുപുഴ: സ്വന്തം തടക്കമായ തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. ഇവിടെ ജോസ് പക്ഷത്തിന് കാര്യമായ ക്ഷീണമുണ്ടായില്ല. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പന്ത് വിമതരുടെ കോര്‍ട്ടിലാണ്. വിമതര്‍ യുഡിഎഫിനൊപ്പം തന്നെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. തൊടുപുഴയിലെ സീറ്റ് നില ഇങ്ങനെയാണ്- യുഡിഎഫ് 13, എല്‍ഡിഎഫ് 12, യുഡിഎഫ് വിമതര്‍ 2, എന്‍ഡിഎ എട്ട്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

j

അതേസമയം, ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ തട്ടകമായ കട്ടപ്പന നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് തിരിച്ചടിയാണുണ്ടായത്. 13 ഇടത്ത് മല്‍സരിച്ചെങ്കിലും രണ്ടിടത്ത് മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. അതേസമയം, ഇവിടെ ജോസഫ് പക്ഷം കരുത്ത് തെളിയിച്ചു. എട്ടിടത്ത് അവര്‍ക്ക് ജയിക്കാനായി. യുഡിഎഫ് ആണ് കട്ടപ്പന നഗരസഭയില്‍ ഭരണം പിടിച്ചത്.

അതേസമയം, വൈദ്യുതി മന്ത്രി എംഎം മണിയുടെ മകള്‍ രാജാക്കാട് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് സതി കുഞ്ഞുമോന്‍ മല്‍സരിച്ചത്. രണ്ടു തവണ പഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായി. സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുമോന്‍ ആണ് ഭര്‍ത്താവ്. മന്ത്രി മണിയുടെ ഇളയ മകള്‍ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

Recommended Video

cmsvideo
    ചെങ്കോടി പാറിപ്പറക്കുന്നു..പത്തനംതിട്ടയില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു

    കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫില്‍ ചേര്‍ന്നതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലമാണിത്. ജോസ്-ജോസഫ് പക്ഷങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയ തദ്ദേശ സ്ഥാപനമായിരുന്നു കോട്ടയത്തെ പാലാ നഗരസഭ. ഇരുവിഭാഗവും നേരിട്ട് മല്‍സരിച്ച നാല് സീറ്റുകളിലും ജോസഫ് പക്ഷം തോറ്റു. ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫ് പാലാ നഗരസഭയുടെ ഭരണം പിടിച്ചു എന്നതും എടുത്തുപറയേണ്ടതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+