തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ ജോസഫ് പക്ഷത്തിന് മുന്നേറ്റം; ഒരിടത്ത് എന്‍ഡിഎ ജയിച്ചു
തൊടുപുഴ: കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗം നേരിട്ട് ഏറ്റുമുട്ടുന്ന തൊടുപുഴ നഗരസഭയില്‍ ജോസഫ് പക്ഷത്തിന് മുന്നേറ്റം. രണ്ടിടത്ത് ജോസഫ് പക്ഷം ജയിച്ചു. ഒരിടത്ത് എല്‍ഡിഎഫും ഒരു സീറ്റില്‍ എന്‍ഡിഎയും ജയിച്ചു എന്നാണ് ആദ്യ വിവരങ്ങള്‍. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഇടുക്കി ജില്ലയില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ആറ് പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. 52 ഗ്രാമപഞ്ചായത്തുകള്‍, എട്ടു ബ്ലോക്കുകള്‍, 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, രണ്ട് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലയില്‍ 10 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

ആദ്യ ഫല സൂചകനകള്‍ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്ത് മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. തൊട്ടുപിന്നിലായി എല്‍ഡിഎഫ് ഉണ്ട്. 86 മുന്‍സിപ്പാലിറ്റികളില്‍ 43 ഇടത്താണ് യുഡിഎഫിന്റെ ലീഡ്. എല്‍ഡിഎഫ് 32 ഇടത്തും ലീഡ് ചെയ്യുന്നു.അഞ്ചിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കമാണ് മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് നേടിയിരുന്നത്.
Recommended Video
941 ഗ്രാമ പഞ്ചായത്തുകളില്‍ 207 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. 193ല്‍ എല്‍ഡിഎഫുമുണ്ട്. ഈ ലീഡ് നില ഏത് സമയവും മാറി മറയാം. വോട്ടിങ് മെഷീനില്‍ നിന്നുള്ള സമ്പൂര്‍ണ ഫലം വരുന്നതിന് ഉച്ചയാകുമെന്നാണ് വിവരം. അതേസമയം, കോര്‍പറേഷനില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. തിരുവനന്തപുരത്ത് ബിജെപി മുന്നേറുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ലഭ്യമാകുന്ന സൂചനകള്‍ മറിച്ചാണ്. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications