ജില്ല വിട്ടു യാത്ര: പാസ് വേണം, തിരിച്ചറിയല്‍ രേഖയും, ഇടുക്കി ജില്ലാ പോലീസ് മേധാവി പറയുന്നത്...
ഇടുക്കി: അടിയന്തിര ഘട്ടങ്ങളില്‍ ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പോലീസ് നല്കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായി. വളരെ അത്യാവശ്യമുളളവര് മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യ സര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്ക് വേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ അപേക്ഷകരുടെ മൊബൈല്‍ഫോണില്‍ ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.

ജില്ലവിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് തീരുമാനമെന്ന് ജില്ലാ പൊലീസ് മേധാവി ആര്. കറുപ്പ സാമി അറിയിച്ചു. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. പോലീസ് പാസിനോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതേണ്ടതാണ്. വാക്സിനേഷന് പോകുന്നവര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യപ്രസ്താവന മതിയാകും. അതിന്റെ മാതൃകയും ഈ വെബ്സൈറ്റില്‍ ലഭിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
അതേസമയം, പരിശോധനകളുടെ ഭാഗമായി വിവിധ തരത്തിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച്ച വൈകിട്ട് 5 മണിവരെ 87 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 719 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, 3859 ആളുകളെ താക്കീത് ചെയ്തു വിട്ടയച്ചിട്ടുമുണ്ട്.
സൂപ്പർ നായിക തമന്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications