ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധീര ജവാന് നാടിന്റെ യാത്രാ മൊഴി: സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ...!!!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ഛത്തീസ്ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ.പി. സാജുവിന് നാടിന്റെ യാത്രാമൊഴി. കട്ടപ്പനയിലെ പൊതു ദര്‍ശനത്തിനു ശേഷം പതിനൊന്നേകാലോടെ മൃതദേഹം സംസ്‌ക്കാര ചടങ്ങുകള്‍ക്കായി വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ബന്ധു ജനങ്ങളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ചു.

സോഷ്യല്‍മീഡിയയില്‍ വൈറലായ കടുവയുടെ വീഡിയോ വിവാദമാവുന്നു; ദൃശ്യത്തിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങിസോഷ്യല്‍മീഡിയയില്‍ വൈറലായ കടുവയുടെ വീഡിയോ വിവാദമാവുന്നു; ദൃശ്യത്തിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങി

ഇതിനു ശേഷം കേരള പോലീസും സി ആര്‍ പി എഫ് വിഭാഗവും സല്യൂട്ട് നല്‍കി. മൃതദേഹത്തിലെ ദേശീയ പതാക ഭാര്യ സുജയും കുടുംബാംഗങ്ങളും നിറ കണ്ണുകളോടെ ഏറ്റു വാങ്ങി. മകന്‍ അജയ് സാജു ചിതക്ക് തീ കൊളുത്തി. സി.ആര്‍.പി.എഫ് ജവാന്മാര്‍ ആചാര വെടി മുഴക്കി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ജവാന് യാത്രാ മൊഴിയേകിയത്.രാജാക്കാട് മുക്കുടി ഒറോലിക്കല്‍ പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു. ഇരട്ടയാര്‍ സ്വദേശി സുജയാണ് ഭാര്യ. ചങ്ങനാശേരി എന്‍. എസ്. എസ് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അജയ് സാജുവും വെള്ളയാംകുടി സെന്റ് ജോര്‍ജ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആര്യനന്ദയുമാണ് മക്കള്‍.

army-jawan-15

ജവാന്‍ ഒ.പി സാജുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനസഞ്ചയമാണെത്തിയത്. രാവിലെ പത്തേകാലോടെയാണ് കട്ടപ്പന ഗാന്ധിസ്‌ക്വയറില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചത്. ജന്മനാടായ രാജാക്കാട് മുക്കുടില്‍ നിന്നുള്‍പ്പെടെ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിനാളുകള്‍ ധീര ജവാന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ കട്ടപ്പനയില്‍ എത്തിച്ചേര്‍ന്നിരുന്നു. പൊതുദര്‍ശനത്തിനു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം സംസ്‌കാരത്തിനായി വീട്ടിലെത്തിച്ചത്.

Idukki
English summary
Kerala pays tribute to Jawan martyred in Chathisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X