ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; മാറ്റിപ്പാര്‍പ്പിച്ചത് 263 പേരെ

Google Oneindia Malayalam News

ഇടുക്കി: ഇടുക്കി ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു. 88 കുടുംബങ്ങളില്‍ നിന്നായി 263 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ദേവികുളം താലൂക്ക്: മൂന്നാര്‍ വില്ലേജില്‍ നിന്നും മൂന്നാര്‍ മര്‍ച്ചന്റ് അസ്സോസിയേഷന്‍ ഹാളിലെ ക്യാമ്പിലേക്ക് രണ്ട് കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, രണ്ട് പുരുഷന്‍മാര്‍, നാല് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരടക്കം ഒമ്പത് പേരെ തമാസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കെ.ഡി.എച്ച്. വില്ലേജില്‍ നിന്നും ദേവികുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് 12 കുടുംബങ്ങളില്‍ നിന്നായി നാല് മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, ആറ് പുരുഷന്‍മാര്‍, ഒമ്പത് സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 27 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. തൊടുപുഴ താലൂക്ക്; അറക്കുളം വില്ലേജില്‍ നിന്നും മൂലമറ്റം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് ഒരു കുടുംബത്തില്‍ നിന്നായി രണ്ട്് സ്ത്രീകളെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.

 rain

പീരുമേട് താലൂക്ക്; കുമളി വില്ലേജില്‍ നിന്നും കുമളി ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലേക്ക് 8 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, നാല് പുരുഷന്‍മാര്‍, 10 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 24 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. ‌മഞ്ഞുമല വില്ലേജില്‍ നിന്നും ചന്ദ്രവനം എസ്റ്റേറ്റ് ഹാളിലെ ക്യാമ്പിലേക്ക് 7 കുടുംബങ്ങളില്‍ നിന്നായി 30 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Red alert has been isuued in 4 districts of kerala | Oneindia Malayalam

മഞ്ഞുമല വില്ലേജില്‍ നിന്നും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന സ്ത്രീ, മൂന്ന് മുതിര്‍ന്ന പുരുഷന്‍, 14 പുരുഷന്‍മാര്‍, 16 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 42 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. മഞ്ഞുമല വില്ലേജില്‍ നിന്നും മോഹന ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് 10 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന പുരുഷന്‍, 18 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍ എന്നിവരടക്കം 31 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.

വാഗമണ്‍ വില്ലേജില്‍ നിന്നും സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ ക്യാമ്പിലേക്ക് 21 കുടുംബങ്ങളില്‍ നിന്നായി 63 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. പെരിയാര്‍ വില്ലേജില്‍ നിന്നും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് 8 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, 12 പുരുഷന്‍മാര്‍, 6 സ്ത്രീകള്‍ എന്നിവരടക്കം 21 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.

ഇടുക്കി താലൂക്ക്; ഉപ്പുതോട് വില്ലേജില്‍ നിന്നും കരിക്കിന്‍മേട് ഗവ. എല്‍.പി. സ്‌കൂളിലെ ക്യാമ്പിലേക്ക് 2 കുടുംബങ്ങളില്‍ നിന്നായി 3 പുരുഷന്‍മാര്‍, 2 സ്ത്രീകള്‍, 3 കുട്ടികള്‍ എന്നിവരടക്കം 8 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. കൊന്നത്തടി വില്ലേജില്‍ നിന്നും ചിന്നാര്‍ അംഗണവാടിയിലെ ക്യാമ്പിലേക്ക് 2 കുടുംബങ്ങളില്‍ നിന്നായി 2 പുരുഷന്‍മാര്‍, 4 സ്ത്രീകള്‍ എന്നിവരടക്കം 6 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

മലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നുമലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നു

കോണ്‍ഗ്രസിന് ആഹ്ളാദം, ഭൂരിപക്ഷം ഉറപ്പെന്ന് മാക്കന്‍; പൈലറ്റും ബിജെപിയും നിരാശരാവുംകോണ്‍ഗ്രസിന് ആഹ്ളാദം, ഭൂരിപക്ഷം ഉറപ്പെന്ന് മാക്കന്‍; പൈലറ്റും ബിജെപിയും നിരാശരാവും

Idukki
English summary
kerala rain: 11 relief camps opened in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X