Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ഡാം തുറക്കുമോ? ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടിയെത്തി

ഇടുക്കി : മഴ ശക്തമാകുന്നതിനിടെ അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്ക ഉയരുന്നു. ഇടുക്കി അണക്കെട്ടില്‍ ഇന്ന് രാവിലെയോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭരണ ശേഷിയുടെ 92.8 ശതമാനം ജലം അണക്കെട്ടില്‍ നിറഞ്ഞിരിക്കുകയാണ് .

Recommended Video

cmsvideo
    Water in Idukki dam reaching orange-alert level| Oneindia Malayalam

    ഇപ്പോള്‍ 2396. 86 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കേന്ദ്ര ജലകമ്മിഷന്റെ മാനഡണ്ഡമനുസരിച്ച് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതാണ്. 2398.85 അടി എത്തിയാല്‍ മാത്രമാണ് ഡാം തുറക്കേണ്ടിവരിക . അതേ സമയം, മുല്ലപ്പെരിയാല്‍ ഡാമിലെ ജലനിരപ്പും ഉയരുന്നുണ്ട് .

    1

    ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയാണ്. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 983.50 മീറ്റര്‍ ജലനിരപ്പാണ് ഈ അണക്കെട്ടില്‍ ഇപ്പോഴുള്ളത്. 986.33 മീറ്ററാണ് പരാമവധി സംഭരണ ശേഷി. പത്തനംതിട്ട ജില്ലയില്‍ ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ട്. എന്നിരുന്നാലും ഡാമിന്റെ തൂരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    2

    അതേസമയം, കക്കി- ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തും. 100 കുമക്സ് മുതല്‍ 200 കുമക്സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടുന്നതിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

    3

    കോഴിക്കോട് ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലകളില്‍ അടക്കം ഇപ്പോള്‍ കനത്ത ജാഗ്രത തുടരുകയാണ്. കക്കയം അണക്കെട്ടിലേക്കുളള വഴിയില്‍ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്യ മഴക്കെടുതിയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒമ്പത് വീടുകളാണ് ഭാഗീകമായി നശിച്ചത്. ജലാശയങ്ങളില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

    4

    അതേസമയം, പാലക്കാട് മഴയുണ്ടെങ്കിലും അത്ര ശക്തമല്ല. ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ജില്ലയിലെ എട്ട് ഡാമുകളില്‍ ആറ് എണ്ണവും തുറന്നിട്ട്ുണ്ട്. മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകള്‍ 21 സെന്റീമീറ്റര്‍ വീതവും പോത്തുണ്ടി ഡാമിലെ എല്ലാ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിലെ എല്ലാ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും മംഗലം ഡാമിലെ എല്ലാ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതവും ചുള്ളിയാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ 3 സെന്റീമീറ്റര്‍ വീതവും ശിരുവാണി ഡാമിലെ റിവര്‍ സ്ലുയിസ് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്.

    5

    നെല്ലിയാമ്പതിയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ ചുരം റോഡിന് കുറുകെ മരം വീണു. കൊല്ലങ്കോട് ഫയര്‍ഫോഴ്‌സും പോത്തുണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരും മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ 10.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ 6 ഡാമുകളും തുറന്ന സാഹചര്യത്തില്‍ ഭാരതപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ചവിഷയം.

    പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+