ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയിലെ ഏലത്തോട്ട മേഖലയില്‍ നിന്ന് രാജവമ്പാലയെ പിടികൂടി!!! പിടികൂടിയത് പത്തടി നീളമുള്ള പാമ്പിനെ...

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലിക്കു സമീപം പ്ലാമലകുടി ആദിവാസി മേഖലയിലാണ് കഴിഞ്ഞ ദിവസം രാജവമ്പാലയെ പിടികൂടിയത്. ഏലത്തോട്ടം മേഖലകൂടിയായ ഈ പ്രദേശത്തു നിന്ന് രാജവമ്പാലയെ പിടകൂടുന്നത് ഇത് ആദ്യമായിട്ടാണ്. കൃഷിയിടത്തിലേക്കായി എത്തിച്ച വളചാക്കിനു മുകളില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.

kingkobraidukki-15

<strong>കുഴല്‍പ്പണം സൂക്ഷിക്കാന്‍ കാറിന്റെ ഡോറുകളില്‍ പ്രത്യേക അറകള്‍, നിലമ്പൂരില്‍ പിടികൂടിയത് 1.34 കോടി രൂപ</strong>കുഴല്‍പ്പണം സൂക്ഷിക്കാന്‍ കാറിന്റെ ഡോറുകളില്‍ പ്രത്യേക അറകള്‍, നിലമ്പൂരില്‍ പിടികൂടിയത് 1.34 കോടി രൂപ

വളച്ചാക്കിനു മുകളിലായി ഇരുന്ന രാജവമ്പാലയെ തൊഴിലാളികളാണ് ആദ്യം കണ്ടെത്. തുടര്‍ന്ന് മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിച്ചതെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വലിപ്പം കൂടുതലായതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. തുടര്‍ന്ന് പാമ്പുപിടുത്ത മേഖലയില്‍ മുന്‍പരിചയമുള്ള കട്ടപ്പന സ്വദേശി എം കെ ഷുക്കൂറിന്റെ സേവനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം എത്തിയാണ് പാമ്പിനെ പിടകൂടിയത്. പിടികൂടിയ പാമ്പിന് 10 അടിയോളം നീളമുണ്ട്. എട്ടുവയസ്സിലധികം പ്രായമുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പിടികൂടിയ രാജവമ്പാലയെ നേര്യമംഗലം വന മേഖലയില്‍ വിട്ടയച്ചു.

Idukki
English summary
king kobra caught from estate in adimali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X