വീട്ടിന്റെ കുളിമുറിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി: 2019ല്‍ പിടികൂടിയത് നാല് രാജവെമ്പാലകളെ!!
കോതമംഗലം: വീടിന്റെ കുളിമുറിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. കോതമംഗലം പിണവൂര്‍കുടി വെളിയതുപറമ്പു ഭാഗത്ത് പടപ്പാനാട്ട് വീട്ടില്‍ പ്രസാദിന്റെ വീടിന്റെ കുളിമുറിയില്‍ നിന്നുമാണ് രാജവമ്പാലയെ പിടികൂടിയത്. കുളിമുറിയില്‍ രാജവെമ്പാലയെ കണ്ടതെ തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് രാജവെമ്പാലയെ പിടികൂടാന്‍ സാധിച്ചത്.

ഉദ്ദേശം 16 അടിയോളം നീളമുള്ള പെണ്‍ രാജവെമ്പാലയെയാണ് പിടകൂടിയത്. ഈ മേഖലയില്‍ നിന്നുതന്നെ ഈ വര്‍ഷം പിടികൂടുന്ന നാലാമത്തെ രാജാവെമ്പലയാണിത്. കൊടുംചൂടനുഭവപ്പെടുന്നതിനാലാണ് ഇത്തരത്തില്‍ രാജവെമ്പാല ജനവാസമേഖലകളിലേക്കിറങ്ങാന്‍ കരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വനപാലകരായ കെ മുഹമ്മദ് അഷ്റഫ്, സന്തോഷ് വി എസ്, അഷ്‌റഫ്, അലികുഞ്ഞ്, രതീഷ്, ഷക്കീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രാജവെമ്പാലയെ പിടികൂടികൂടിയത്.












Click it and Unblock the Notifications