ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേയ്ക്ക് നയിക്കാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്: കെ കെ ശിവരാമന്‍

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ശബരിമല വിഷയത്തില്‍ കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നയിക്കുവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. മൂന്നാറില്‍ നടക്കുന്ന എ ഐ റ്റി യു സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ വലിയ രീതിയിലുള്ള വിഭാഗീയത ഉണ്ടാക്കി എല്‍ ഡി എഫ് സര്‍ക്കാരിനെതിരേ തിരിച്ചു വിടുന്ന ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്, വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് ആര്‍ എസ് എസ്സാണ്.

<strong>സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഒരാൾ കസ്റ്റഡിയിൽ... ചോദ്യം ചെയ്യൽ തുടരുന്നു</strong>സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഒരാൾ കസ്റ്റഡിയിൽ... ചോദ്യം ചെയ്യൽ തുടരുന്നു

1990 വരെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതാണ്. തൊണ്ണൂറ്റിയൊന്നില്‍ കേരളാ ഹൈക്കോടതിയില്‍ ലഭിച്ച കത്ത് റിട്ട് ഹര്‍ജ്ജിയായി പരിഗണിച്ച് നടത്തിയ കോടതി ഉത്തരവാണ് പത്തുവയസ്സുമുതല്‍ അമ്പത് വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ലായെന്നത്. ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നു.കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുമ്പ് 1991 ല്‍ വിധി വന്നപ്പോഴും അത് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.

aitucconvention-

സുപ്രീംകോടതി വിധി വന്നപ്പോള്‍ കോടതിയെ സമീപിച്ചത് മുസ്ലീംങ്ങളാണെന്നാണ് സംഘപരിവാര്‍ പ്രചരണം നടത്തിയത്. അതുപൊളിഞ്ഞുകഴിഞ്ഞപ്പോള്‍ ഇതിന് ഉത്തരവാദി എല്‍ ഡി എഫ്് ആണെന്ന് പറഞ്ഞു. ഇതും പൊളിഞ്ഞപ്പോളാണ് വിഭാഗീയത ഉണ്ടാക്കി എല്‍ ഡി എഫിനും സര്‍ക്കാരിനുമെതിരെ ജനങ്ങളെ തിരിച്ചുവിടുന്നത്. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യനെ കടന്നാക്രമിക്കുകയാണ് ആര്‍ എസ് എസ് ചെയ്യുന്നത്. വിശ്വാസികള്‍ക്ക് വേണ്ടിയെന്ന് ആര്‍ എസ് എസ് പറയുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആരാണെന്ന് അവര്‍ മനസ്സിലാക്കണംമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.

Idukki
English summary
KK shivaraman about sanghparivar in aituc convention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X